കോഴിക്കോട് ബീച്ചിൽ കാർണിവലിന്റെ ഭാഗമായി നടന്ന സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 20 പേർക്ക് പരിക്കേറ്റു. ആളുകളെ നിയന്ത്രിക്കാൻ പോലീസ് ലാത്തി വീശി. പോലീസ് ഇടപെട്ട് പരിപാടി റദ്ദാക്കി. ടിക്കറ്റ് എടുത്തവരും സംഘാടകരും നമ്മിലുള്ള സംഘർഷത്തെ തുടർന്നാണ് കാര്യങ്ങൾ കൈവിട്ടു പോയത്.

ജെഡിടി ഇസ്‌ലാമിക് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെയാണ് അപകടമുണ്ടായത്. കിടപ്പുരോഗികൾക്ക് കാരവൻ നിർമ്മിക്കാനുള്ള ഫണ്ട് സമാഹരണത്തിന് ആണ് പരിപാടി നടത്തിയത്. ടിക്കറ്റെടുത്ത പലർക്കും കാർണിവൽ വേദിയിലേക്ക് പ്രവേശിക്കാൻ കഴിയാത്തത് സംഘർഷത്തിന് വഴിവെച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്ഥലത്തുണ്ടായിരുന്ന പോലീസ് ലാത്തിവീശി ആളുകളെ ഓടിച്ചു. എങ്കിലും പിന്നീട് ഇവർ ഒത്തുകൂടി എത്തുകയും പ്രവേശനം നിയന്ത്രിക്കാൻ സ്ഥാപിച്ച ബാരിക്കേഡുകൾ ഉൾപ്പെടെ തകർക്കുകയും ചെയ്തു. തുടർന്നുണ്ടായ തിക്കിലും, തിരക്കിലും, ലാത്തിച്ചാർജിലും പെട്ടാണ് ആളുകൾക്ക് പരിക്കേറ്റത്. സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക