കോട്ടയം: ഇന്ധന വില വർദ്ധനവിനെതിരെ പ്രവർത്തകരനെ പാളയിലിരുത്തിക്കെട്ടിവലിച്ച് മത്സ്യ തൊഴിലാളി കോൺഗ്രസിന്റെ പ്രതിഷേധം. മണിപ്പുഴയിലെ സിവിൽ സപ്ലൈസ് പമ്പിനു മുന്നിലാണ് പ്രവർത്തകനെ പാളയിലിരുത്തിക്കെട്ടിവലിച്ച പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രതിഷേധ പരിപാടികൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വർദ്ധിപ്പിച്ച പെട്രോൾ- ഡീസൽ വില പിൻവലിക്കണമെന്നും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ജില്ലാ ജന:ക്രെട്ടറി (ഇൻ ചാർജ്, പ്രസിഡന്റ്) അനീഷ് വരമ്പിനകം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് യു.എസ് പ്രകാശ് ഉള്ളാട്ടിൽ,മണ്ഡലം പ്രസിഡന്റ് എം.ഐ.റജി. ഭാരവാഹികളായ സക്കീർ ചെങ്ങം പള്ളി,ജിതിൻ നാട്ടകം, രഞ്ചിത്ത് വടക്കൻ, സാബു പൊടിമറ്റം, ദീപു മൂലേടം, രഞ്ചു മൂലവട്ടം എന്നിവർ നേതൃത്വം നൽകി.


ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക