സൂപ്പര്‍ താരങ്ങളുടെ വാഹനപ്രേമം ചലച്ചിത്ര മേഖലയില്‍ പ്രശസ്തമാണ്. ഓഫ് റോഡ് റൈഡും കാറുകളോടുള്ള താരങ്ങളുടെ കമ്ബവും പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുമുണ്ട്. ബോളിവുഡ് മുതല്‍ മോളിവുഡ് വരെയുള്ള താരങ്ങളുടെ വാഹന പ്രേമം മലയാളി അരാധകര്‍ക്കും സുപരിചിതമാണ്. താരങ്ങള്‍ വാങ്ങുന്ന പുതിയ കാറുകളിലൂടെ ഒന്ന് കണ്ണോടിക്കാത്തവരും കുറവാകും. ഓഫ് റോഡിലടക്കമുള്ള താരങ്ങളുടെ റൈഡ് വാര്‍ത്തയും എന്നും ആരാധകര്‍ ഏറ്റെടുത്തിട്ടേയുള്ളു.

സാധരണ നടന്മാരാണ് ഇക്കാര്യത്തില്‍ പലപ്പോഴും വാര്‍ത്താകോളങ്ങളില്‍ ഇടംപിടിക്കാറുള്ളത്. എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ട്രെൻഡിംഗ് ആയിരിക്കുന്നത് മലയാളത്തിന്‍റെ സൂപ്പര്‍ നായികയുടെ ഓഫ് റോഡ് ഡ്രിഫ്റ്റ് റൈഡിന്‍റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. നായിക മറ്റാരുമല്ല, മലയാളക്കരയില്‍ നിന്നും പറന്നുയര്‍ന്ന് ദക്ഷിണേന്ത്യയുടെ തന്നെ സൂപ്പ‍ര്‍ നായികമാരുടെ ഇടയില്‍ മുൻനിരയില്‍ ഇരിപ്പിടമുറപ്പിച്ച കീ‍ര്‍ത്തി സുരേഷാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓഫ് റോഡ് ഡ്രിഫ്റ്റ് റൈഡിന്‍റെ തകര്‍പ്പനൊരു വീഡിയോ ആണ് കീര്‍ത്തി സുരേഷ് സ്വന്തം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. ചെന്നൈയിലെ ഓഫ് റോഡ് റൈഡ് എന്ന പേരിലാണ് കീര്‍ത്തി സുരേഷ് വീഡിയോ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചത്. സണ്‍ഡേ ചില്ലിംഗ് എന്നും താരം ഇൻസ്റ്റയില്‍ കുറിച്ചു.

വീഡിയോ അതിവേഗത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ട്രെൻഡിംഗ് ആയിരിക്കുന്നത്. കീര്‍ത്തി സുരേഷിൻ്റെ ഡ്രൈവിംഗ് സ്കില്ലിനെ ഏവരും വാഴ്ത്തിപ്പാടുകയാണ്. ഒറ്റവാക്കില്‍ അത്യുഗ്രൻ എന്നാണ് പലരും കമന്‍റ് ചെയ്തിരിക്കുന്നത്. മണിക്കൂറുകള്‍ക്കകം വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. മഹീന്ദ്ര ഥാറിലാണ് ബീച്ച്‌ റോഡിലെ കീര്‍ത്തിയുടെ ഗംഭീര പ്രകടനമെന്നതും ആരാധകരെ ത്രില്ലടിപ്പിക്കുന്നതാണ്. ലക്ഷങ്ങളുടെ ലൈക്കും വാരി കീര്‍ത്തി സുരേഷിൻ്റെ ഓഫ് റോഡ് ഡ്രിഫ്റ്റ് റൈഡിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കുതിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക