ചാനല്‍ ചര്‍ച്ചയ്ക്കിടെ നേതാക്കള്‍ തമ്മില്‍ പരസ്പരം വാക്കേറ്റത്തിലാകുന്നത് നാം കാണാറുണ്ട്. എന്നാല്‍ തര്‍ക്കം കൈയ്യാങ്കളിയിലേക്ക് പോകുന്നത് കണ്ടിട്ടുണ്ടോ? അത്തരമൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. പാകിസ്ഥാനിലെ നേതാക്കളാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.

ചാനല്‍ ചര്‍ച്ചയ്ക്കിടെ ഇരുചേരികളിലുള്ള നേതാക്കള്‍ തമ്മില്‍ വാക്‌പോരിലേര്‍പ്പെടുന്നതാണ് ആദ്യം കാണിക്കുന്നത്. തര്‍ക്കം മുറുകിയതോടെ ഇരുവരും പരസ്പരം ആക്രമിക്കാനും ചവിട്ടാനും തുടങ്ങി.പാകിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസ് പാര്‍ട്ടിയുടെ സെനറ്റര്‍ അഫ്‌നാന്‍ ഉല്ലാഹ് ഖാനും പാകിസ്ഥാന്‍ തെഹ്രീക് -ഇ-ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഷേര്‍ അഫ്‌സല്‍ ഖാന്‍ മാര്‍വതുമാണ് പരസ്പരം കയ്യേറ്റം നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എക്‌സ്പ്രസ് ന്യൂസിലെ ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ഇരുവരുടെയും കൈയ്യാങ്കളി.മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ അഫ്‌നാന്‍ നടത്തിയ പരാമര്‍ശമാണ് കയ്യേറ്റത്തിന് തുടക്കം കുറിച്ചത്. ഇതോടെ മാര്‍വത് അഫ്‌നാനെ അടിക്കുകയും തുടര്‍ന്ന് ഇരുവരും എഴുന്നേറ്റ് നിന്ന് പരസ്പരം മര്‍ദ്ദിക്കുകയുമായിരുന്നു. രംഗം വഷളായതോടെ ചാനല്‍ അവതാരകനും അണിയറപ്രവര്‍ത്തകരും ഇരുവരെയും പിടിച്ചുമാറ്റാനെത്തി. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ വീഡിയോ. 48000 പേരാണ് വീഡിയോ ലൈക്ക് ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക