മുഖം മറച്ചുള്ള ചിത്രം ആരുടേത്? ഗോപി സുന്ദറിന് ശേഷം അഭയ ഹിരൺമയി വീണ്ടും പ്രണയത്തിലോ? അഭ്യൂഹങ്ങൾക്കിടയാക്കുന്നത് സമൂഹമാധ്യമത്തിലെ ഫോട്ടോ.
ഗായിക അഭയ ഹിരണ്‍മയിയുടെ സമൂഹമാധ്യമ പോസ്റ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. പ്രിയപ്പെട്ടയാള്‍ക്കൊപ്പമുള്ള സ്‌നേഹച്ചിത്രമാണ് ഗായിക പങ്കുവച്ചത്. ഒരാള്‍ അഭയയെ എടുത്തുപിടിച്ചു ചുംബിക്കുന്നതു ചിത്രത്തില്‍ കാണാം. അയാളുടെ മുഖം അവ്യക്തമാണ്. ആരാണ് കൂടെയുള്ളതെന്ന് അഭയ വെളിപ്പെടുത്തിയിട്ടില്ല.’പൂമ്ബാറ്റകള്‍’ എന്ന അടിക്കുറിപ്പോടെയാണ് അഭയ ഹിരണ്‍മയിയുടെ പുത്തന്‍ പോസ്റ്റ്. കൂടാതെ ഹാപ്പിനസ്, ട്രാവലര്‍, ലവ്, ലൈഫ് എന്നിങ്ങനെ ഹാഷ്ടാഗുകളും നല്‍കിയിട്ടുണ്ട്.
ഗായികയുടെ സമൂഹമാധ്യമ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടാണു വൈറലായത്. അഭയ വീണ്ടും പ്രണയത്തിലായോ എന്നു പലരും കമന്റിലൂടെ ചോദിച്ചു. നിരവധി പേരാണ് ഗായികയ്ക്ക് ആശംസകള്‍ നേരുന്നത്. എന്നാല്‍, കമന്റുകളോട് അഭയ പ്രതികരിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമാണ് അഭയ ഹിരണ്‍മയി. വിശേഷങ്ങളെല്ലാം ഗായിക പങ്കുവയ്ക്കാറുണ്ട്.
അഭയയുടെ വസ്ത്രധാരണരീതിയ്ക്കും സ്‌റ്റൈലിഷ് ലുക്കിനും ആരാധകര്‍ ഏറെയാണ്. ഗോപി സുന്ദര്‍ ഈണം നല്‍കിയ ‘ഖല്‍ബില് തേനൊഴുകണ കോയിക്കോട്’ എന്ന പാട്ടിലൂടെയാണ് അഭയ ഹിരണ്‍മയി പിന്നണിഗാനശാഖയില്‍ ശ്രദ്ധേയയാകുന്നത്. പിന്നീടിങ്ങോട്ടു നിരവധി ചിത്രങ്ങള്‍ക്കു വേണ്ടി ഗാനം ആലപിച്ചു. സ്വതന്ത്രസംഗീതരംഗത്തും സജീവമാണ്.