സമൂഹമാധ്യമങ്ങളിൽ ബോബി ചെമ്മണ്ണൂരിന്റെ വീഡിയോകൾ നിരന്തരം വൈറൽ ആകാറുണ്ട്. ബോബി ചെമ്മണ്ണൂർ അഥവാ അഥവാ ബോച്ചെ കേരളത്തിലെ തന്നെ ഏറ്റവും മികച്ച സംരംഭകരിൽ ഒരാളാണ് എന്ന കാര്യത്തിൽ തർക്കമില്ല. നിരന്തരം ട്രോളുകൾക്ക് വിധേയമാകുമ്പോഴും അത് തന്റെ ബിസിനസിന് ഗുണമാക്കാറുണ്ട് എന്ന നിലപാടുകാരനാണ് ഇദ്ദേഹം.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ആകുന്നത് ബോബി ചെമ്മണ്ണൂരിന്റെ പുതിയ ഒരു വീഡിയോയാണ്. ഒരു ചെത്തുകാരന്റെ വേഷത്തിൽ അദ്ദേഹം ഒരു കള്ള് ഷാപ്പ് ഉദ്ഘാടനം ചെയ്യുന്നതാണ് വീഡിയോ. ട്രയൽ റണ്ണിനു ശേഷം ബോച്ചേ ടോഡി പബ്ബ് എന്ന പേരിലുള്ള സ്വന്തം പ്രസ്ഥാനമാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് ശേഷം ഷാപ്പിനുള്ളിൽ മീനെ പിടിച്ചുകൊടുത്തും ആടിയും പാടിയും ഭക്ഷണം വിളമ്പിയും നിറഞ്ഞുനിൽക്കുന്ന ബോബിയെ കാണാം. വീഡിയോ ദൃശ്യങ്ങൾ ചുവടെ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക