പത്തനംതിട്ട : അശ്ലീല ചുവയോടെ സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്ന ഗവേഷക വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കോളേജ് അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. മാവേലിക്കര പൊലീസാണ് പത്തനംതിട്ട സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കേസെടുത്തത്. അന്വേഷണത്തില്‍ പൊലീസിന് മെല്ലപ്പോക്കാണെന്ന് പരാതിക്കാരി പ്രമുഖ വാർത്താമാധ്യമത്തോട് വെളിപ്പെടുത്തി.

മൂന്ന് വര്‍ഷം മുൻപ് ഗവേഷക വിദ്യാര്‍ത്ഥിയായി കോളേജില്‍ എത്തിയ കാലം മുതല്‍ ദുരനവുഭവമാണ് നേരിടുന്നതെന്ന് വിദ്യാര്‍ത്ഥി പറയുന്നു. അസി, പ്രൊഫസറുടെ മോശം പെരുമാറ്റത്തില്‍ സഹികെട്ടാണ് പൊലീസിനെ സമീപിച്ചത്. അധ്യാപകന്‍റെ ഇഷ്ടത്തിന് വഴങ്ങാതിരുന്നാല്‍ ഗവേഷണം നിര്‍ത്തിക്കുമെന്ന നിരന്തര ഭീഷണിയുണ്ടെന്നും വിദ്യാര്‍ത്ഥിനി പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേസ് എടുത്തെങ്കിലും അന്വേഷണത്തില്‍ പൊലീസിന് മെല്ലപ്പോക്കാണെന്ന് വിദ്യാര്‍ത്ഥിനി ആരോപിച്ചു. എന്നാല്‍ രഹസ്യമൊഴി എടുക്കലടക്കം അന്വേഷണം വേഗത്തിലാണെന്ന് മാവേലിക്കര പൊലീസ് വിശദീകരിച്ചു. പരാതിയെക്കുറിച്ച്‌ അറിയില്ലെന്നാണ് കോളേജിന്‍റെ പ്രതികരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക