കാണ്‍പൂര്‍ : ശാരീരിക ബന്ധത്തിന് വിസമ്മതിച്ചതിന് യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ച്‌ കാമുകിയുടെ സുഹൃത്ത് (Girlfriend’s Friend). ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് (Kanpur) വിചിത്രവും ഞെട്ടിക്കുന്നതുമായ സംഭവം. കാമുകിയെ കാണാന്‍ ഇവരുടെ വീട്ടിലെത്തിയപ്പോഴായിരുന്നു യുവാവിന് നേരെ കാമുകിയുടെയും സുഹൃത്തിന്‍റെയും ആക്രമണം.

സംഭവം ഇങ്ങനെ : കാണ്‍പൂരിലെ ചൗബേപൂര്‍ പ്രദേശത്ത് താമസിക്കുന്ന പെണ്‍കുട്ടി, കഴിഞ്ഞദിവസം രാത്രിയാണ് കാമുകനെ തന്‍റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഈ സമയത്ത് പെണ്‍കുട്ടിയുടെ സുഹൃത്തും വീട്ടിലുണ്ടായിരുന്നു. വീട്ടിലെത്തിയ യുവാവിനോട് പെണ്‍കുട്ടിയുടെ സുഹൃത്ത് മൂവരും ഒന്നിച്ച് ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ ഈ സമയം എതിര്‍ത്തുനിന്ന യുവാവിന്‍റെ സ്വകാര്യഭാഗത്ത് യുവതി പല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു. യുവാവ് നിലവിളിച്ചതോടെ രാത്രിയില്‍ പ്രദേശവാസികള്‍ തടിച്ചുകൂടിയെങ്കിലും ഇയാള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നാണക്കേട് ഭയന്ന് പരാതിപ്പെടാതെ യുവാവ്: വേദന കൊണ്ട് പുളഞ്ഞ യുവാവ് തന്‍റെ വീട്ടിലെത്തി സംഭവം ഭാര്യയെ ധരിപ്പിച്ചു. പക്ഷെ മാനനഷ്‌ടം ഭയന്ന് ഇവര്‍ പൊലീസില്‍ പരാതിപ്പെട്ടില്ല. എന്നാല്‍ ചോര വാര്‍ന്ന് ഭര്‍ത്താവിന്‍റെ നില വഷളായതോടെ ഭാര്യ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ സമീപത്തുള്ള ചൗബേപൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. എന്നാല്‍ നില വഷളാണെന്ന് വ്യക്തമാക്കി ഇവിടെ നിന്നും കാണ്‍പൂര്‍ ജില്ല ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. അതേസമയം സംഭവത്തില്‍ കേസെടുത്തതായി ചൗബേപൂര്‍ സ്‌റ്റേഷന്‍ ഓഫിസര്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക