മകന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത സംഭവത്തില്‍ എഴുപതുകാരന് 15 വര്‍ഷം കഠിനതടവും 3.60 ലക്ഷം രൂപ പിഴയും ശിക്ഷ. ചാലക്കുടി അതിവേഗ പ്രത്യേക കോടതി സ്‌പെഷല്‍ ജഡ്ജി ഡോണി തോമസ് വര്‍ഗീസാണ് ശിക്ഷ വിധിച്ചത്.

വീട്ടില്‍ ആളില്ലാത്ത സമയത്ത് മരുമകളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും പല തവണ അപമര്യാദയായി പെരുമാറുകയും ചെയ്തു എന്നാണ് കേസ്. 2019ലാണ് കേസിനാസ്പദമായ സംഭവം.വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രതി മരുമകളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും പിന്നീട് പല തവണ ഇത് ആവര്‍ത്തിക്കുകയുമായിരുന്നു.സഹികെട്ട യുവതിയുടെ പരാതിയിലായിരുന്നു അറസ്റ്റ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക