കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് തുടരുന്ന അവഗണനയ്ക്കെതിരെ രാജ്ഭവന് മുന്നില്‍ ഇടതുമുന്നണിയുടെ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം സാമ്ബത്തികമായി വെല്ലുവിളി നേരിടുന്ന സംസ്ഥാനമാണെന്നും ബിജെപിക്കൊപ്പം ചേര്‍ന്ന് യുഡിഫ് കേരളത്തിന്റെ വികസനത്തിന്‌ എതിര് നില്‍ക്കുന്നുവെന്നും ഇപി കുറ്റപ്പെടുത്തി.

ഏഴര വര്‍ഷമായി കേരളത്തില്‍ യുഡിഫ് ഒരു വികസന പ്രവര്‍തനത്തിനും സഹകരിക്കുന്നില്ലെന്ന് ഇപി ജയരാജൻ വിമര്‍ശിച്ചു. കേരളത്തിന്റെ വികസനം തടയാൻ കേന്ദ്ര സര്‍ക്കാര്‍ സാമ്ബത്തിക ഉപരോധം തീര്‍ക്കുകയാണ്. കേരളത്തില്‍ നികുതി കുടിശിക പിരിച്ചെടുക്കുന്നില്ലെന്ന് പ്രചരിപ്പിച്ച എജി രാഷ്ട്രീയം കളിക്കുകയാണ്. റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട ആളാണ് എ ജി. പത്ര സമ്മേളനം നടത്താൻ എ ജിക്ക് എന്ത് അവകാശമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എല്‍ഡിഎഫ് സര്‍ക്കാര്‍ കെ റെയില്‍ കൊണ്ട് വന്നപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ വന്ദേ ഭാരത് ട്രെയിൻ കൊണ്ടുവന്നത്. എല്‍ഡിഎഫ് കെ റെയില്‍ മുന്നോട്ട് വച്ചില്ലെങ്കില്‍ വന്ദേ ഭാരത് വരുമായിരുന്നോ? ഗവര്‍ണര്‍ ബില്ലുകള്‍ പിടിച്ചു വച്ചിട്ട് എന്ത് കാര്യമാണ്? നിയമ നിര്‍മ്മാണം നടപ്പിലാക്കേണ്ട ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പിടാത്തത് ബിജെപി നയമാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക