മന്ത്രിസഭ പുനസംഘടനയെ തുടര്‍ന്ന് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്ത്നല്‍കി. രണ്ടര വര്‍ഷത്തിനുശേഷം എ.കെ. ശശീന്ദ്രൻ വഹിക്കുന്ന മന്ത്രിസ്ഥാനം തോമസിന് കെെമാറാമെന്ന് എൻസിപിയില്‍ ധാരണയുണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു.ഇതില്‍ മുന്നണി നേതൃത്വം ഇടപെടണമെന്നാണ് ആവശ്യം.

മുൻപും മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് തോമസ് കെ തോമസ് പരസ്യ പ്രതികരണം നടത്തിയിരുന്നു. എൻസിപിയില്‍ ആദ്യ രണ്ടര വര്‍ഷം ശശീന്ദ്രനും പിന്നീട് തനിക്കുമായി മന്ത്രിസ്ഥാനം പങ്കുവയ്ക്കാമെന്നായിരുന്നു ധാരണ. എന്നാല്‍ പി.സി. ചാക്കോ അധ്യക്ഷ സ്ഥാനത്ത് എത്തിയതോടെ ഇതില്‍ മാറ്റം വരുത്തിരുന്നു. ആദ്യ ധാരണ പ്രകാരമുള്ള തീരുമാനം നടപ്പാക്കണം എന്ന ആവശ്യമുന്നയിച്ചാണ് തോമസ് കെ തോമസ് എല്‍ഡിഎഫ് കണ്‍വിനര്‍ ഇ.പി. ജയരാജന് കത്ത് നല്‍കിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ടര വര്‍ഷം പൂര്‍ത്തിയായതോടെ അഹമ്മദ് ദേവര്‍കോവിലും ആന്‍റണി രാജുവും രാജിവച്ച ഒഴിവിലേയ്ക്ക് വെള്ളിയാഴ്ചയാണ് പുതിയ മന്ത്രിമാരായി കെ.ബി. ഗണേഷ്കുമാറും കടന്നപ്പള്ളി രാമചന്ദ്രനും സത്യപ്രതിജ്ഞചെയ്തത്. ഇതിനു പിന്നാലെയാണ് മന്ത്രിസ്ഥാനത്തില്‍ അവകാശമുന്നയിച്ച്‌ തോമസ് എത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക