രാമക്ഷേത്രം തുറക്കുമ്ബോള്‍ വമ്ബൻ വ്യവസായഗ്രൂപ്പുകള്‍ അയോദ്ധ്യയെ സമൃദ്ധമാക്കാനുള്ള ഒരുക്കത്തിലാണ്. ഒരുലക്ഷം കോടിയിലേറെ രൂപയുടെ വികസന പദ്ധതികള്‍ക്ക് അടിത്തറയായി. രാജ്യത്തെ ആദ്യ വാസ്തു അധിഷ്ഠിത ടൗണ്‍ഷിപ്പും അയോദ്ധ്യയായിരിക്കും. പാരമ്ബര്യ ആധുനിക ശൈലികള്‍ സംയോജിക്കുന്ന ‘ന്യൂഅയോദ്ധ്യ’.

സഞ്ചാരികളുടെ പറുദീസയും, രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രവുമാകും അയോദ്ധ്യ. ദിവസം 80,000 മുതല്‍ ഒരുലക്ഷം വരെ സന്ദർശകരെയാണ് അയോദ്ധ്യയിൽ പ്രതീക്ഷിക്കുന്നത്. താജ്, റാഡിസണ്‍സ് തുടങ്ങിയ ഫൈവ് സ്റ്റാർ ഹോട്ടല്‍ ഗ്രൂപ്പുകളും സസ്യാഹാരം മാത്രം വിളമ്ബുന്ന രാജ്യത്തെ ആദ്യത്തെ സെവൻ സ്റ്റാർ ഹോട്ടലും രാമന്റെ നാട്ടിലുണ്ടാകും. ഡാബർ ഇന്ത്യ,കൊക്കക്കോള, ഐ.ടി.സി, പാർലെ തുടങ്ങിയ എഫ്.എം.സി.ജി കമ്ബനികള്‍ വിതരണ ശൃംഖലകളൊരുക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വികസന വിപ്ലവം:

അയോദ്ധ്യ ധാം ജംഗ്ഷൻ റെയില്‍വേ സ്‌റ്റേഷൻ- ചെലവ് 240കോടി. 60,000പേരെ ഉള്‍ക്കൊള്ളും.

മഹാഋഷി വാല്‍മീകി ഇന്റർനാഷണല്‍ എയർപോർട്ട് – 6500ചതുരശ്ര മീറ്റർ വലിപ്പത്തില്‍ 1,450കോടി രൂപചെലവിൽ നിർമ്മിച്ച എയർപോർട്ട് പ്രതിവർഷം 10ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യും. രണ്ടാംഘട്ടത്തില്‍ 60 ലക്ഷമാകും.

നാലുവരിപ്പാതയും ആധുനിക റോഡുകളും: ക്ഷേത്രത്തിലേക്കുള്ള റാംപഥ്, ഭക്തിപഥ്,ധരപഥ്,ശ്രീരാമ ജന്മഭൂമിപാത റോഡുകള്‍, വിമാനത്താവളത്തെ ബന്ധിപ്പിക്കുന്ന അയോദ്ധ്യ – സുല്‍ത്താൻപൂർ നാലുവരി പാത, ശ്രീരാമജന്മഭൂമി വരെയുള്ള നാലുവരിപ്പാത.

ഹോട്ടലുകളുടെ പറുദീസയായി സരയൂ: അയോദ്ധ്യയിലെ കണ്ണായ സ്ഥലമാണ് സരയൂ. രാമക്ഷേത്രത്തില്‍ നിന്ന് 15 മിനിറ്റ് മാത്രം ദൂരം. അവിടെ നൂറ്റിപ്പത്തോളം ഹോട്ടലുകള്‍. സരയൂവില്‍ അമിതാഭ് ബച്ചനും സ്ഥലം വാങ്ങി. ഇ-കഫേകള്‍, ഭക്ഷണശാലകള്‍, വാട്ടർ സ്‌പോർട്ടുകള്‍, ലൈറ്റ് ആൻഡ് സൗണ്ട് ഷോകള്‍ എന്നിവയുമൊരുങ്ങും. 250ഓളം ബാങ്ക് ശാഖകളാണ് വരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക