ഇന്ത്യ കാനഡ ബന്ധം ഏറ്റവും മോശമായ സാഹചര്യത്തിൽ പുതിയ ആശങ്കയ്ക്ക് വക ഒരുക്കി കാനഡയിൽ വെച്ച് ഒരു ഖാലിസ്ഥാൻ നേതാവ് കൂടി കൊല്ലപ്പെട്ടു. സുഖ്‌ദൂൽ സിംഗ് എന്നയാളാണ് വിന്നിപെഗ് എന്ന സ്ഥലത്തുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് . ഇരു വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടത് എന്നാണ് ലഭിക്കുന്ന വിവരം .

കാനഡ ആസ്ഥാനമായുള്ള കുപ്രസിദ്ധ ഖലിസ്ഥാനി ഭീകരൻ അര്‍ഷ് ദല എന്ന അര്‍ഷ്‌ദീപ് സിങ്ങിന്‍റെ കൂട്ടാളിയാണ് കൊല്ലപ്പെട്ട സുഖ ദുനെകെ എന്നും പ്രമുഖ വാര്‍ത്ത ഏജൻസിയായ എൻഐഎ അറിയിച്ചു. NIA തേടുന്ന പിടികിട്ടാപ്പുളളിയാണ് കൊല്ലപ്പെട്ട സുഖ്‌ദൂൽ സിംഗ് .ഇന്ത്യയിൽ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ് .2017 ൽ വ്യാജരേഖകൾ നിർമിച്ച് കാനഡയിലേക്ക് ഇയാൾ കടന്നുകളയുകയായിരുന്നു. ഇന്ത്യക്കു കൈമാറണം എന്ന്‌ കാണിച്ച് NIA കാനഡക്ക് നൽകിയ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ് ഇയാൾ .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുറ്റകൃത്യങ്ങളില്‍ സുഖ ദുനെകെയുടെ ഇടപെടലുകളാണ് അദ്ദേഹത്തെ എതിരാളികളുടെ പ്രധാന ലക്ഷ്യമാക്കി മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പിടികിട്ടാപ്പുള്ളിയായി ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസി (NIA) പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൊലപാതകം. 2017ല്‍ വ്യാജ രേഖകള്‍ നിര്‍മിച്ചാണ് ദുനെകെ പഞ്ചാബില്‍ നിന്ന് കാനഡയിലേക്ക് കടന്നത്.സിഖ് പ്രവര്‍ത്തകൻ ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ കൊല്ലപ്പെട്ടതിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള സുപ്രധാന നയതന്ത്ര ബന്ധം വഷളായിരുന്നു. ഈ സാഹചര്യത്തിലാണ് സുഖ ദുനെകെ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഹര്‍ദീപ് സിങ് നിജ്ജാറിന്‍റെ അടുത്ത സുഹൃത്ത് കൂടിയാണ് ദുനെകെ എന്നതും സാഹചര്യം കൂടുതല്‍ വഷളാക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക