തെന്നിന്ത്യൻ സിനിമാലോകത്തെ ഇഷ്ട നായികയാണ് തൃഷ. രണ്ട് പതിറ്റാണ്ടിലേറെയായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് താരം. 40ാം വയസിലും അവിവാഹിതയായി തുടരുന്ന തൃഷയെക്കുറിച്ച്‌ പല അഭ്യൂഹങ്ങളും പ്രചരിക്കാറുണ്ട്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് തൃഷയുടെ വിവാഹവാര്‍ത്തകളാണ്. മലയാള നിര്‍മാതാവുമായി താരം വിവാഹത്തിനൊരുങ്ങുന്നു എന്നാണ് ദേശിയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത.

എന്നാല്‍ നിര്‍മാതാവിന്റെ പേരോ വിവാഹത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ പുറത്തുവന്നിട്ടില്ല. വിവാഹത്തേക്കുറിച്ചുള്ള പ്രഖ്യാപനം വൈകാതെ എത്തുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച്‌ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്തായാലും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാവുകയാണ് പ്രിയ നടിയുടെ വിവാഹവാര്‍ത്ത.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2015ല്‍ തൃഷയും വ്യവസായിയുമായ വരുണ്‍ മണിയനുമായി വിവാഹനിശ്ചയം നടന്നിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. എന്നാല്‍ വിവാഹ നിശ്ചയം കഴിഞ്ഞ് മൂന്ന് മാസത്തിനുശേഷം ഇവര്‍ വേര്‍പിരിയുകയായിരുന്നു. 2020ല്‍ നടന്‍ ചിമ്ബുവുമായി വിവാഹിതയാകുന്നു എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇത് ചിമ്ബുവിന്റെ മാതാപിതാക്കള്‍ തള്ളുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക