തനിക്കെതിരെ പാർട്ടിയില്‍ ചർച്ചകള്‍ നടന്നതിന് പിറകിലെ കാര്യങ്ങള്‍ അറിയാമെന്നും പാർട്ടിക്ക് ദോഷമാവുമെന്നതിനാലാണ് ഒന്നും പറയാത്തതെന്നും എല്‍.ഡി.എഫ് കണ്‍വീനർ ഇ.പി. ജയരാജൻ. ഒട്ടനവധി കാര്യങ്ങള്‍ തനിക്കറിയാം. അതൊന്നും വെളിപ്പെടുത്താത്തത് തന്റെ പാർട്ടിക്ക് ദോഷമുണ്ടാക്കരുത് എന്നുള്ളതിനാലാണ്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ കാരണം പ്രവർത്തിക്കാനുള്ള ഊർജം നഷ്ടപ്പെട്ട അവസ്ഥയിലാണ് താനെന്നും അദ്ദേഹം പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മാനസികമായി വലിയ പ്രയാസമുണ്ടായി. ഈയവസ്ഥയില്‍ വഹിക്കുന്ന പദവികളോട് നീതി പുലർത്താനാവുന്നുണ്ടോയെന്ന് സംശയമുണ്ട്. എല്ലാം മതിയാക്കിയാലോയെന്ന ആലോചനയിലാണ്. ജീവിതാവസാനം വരെ കഴിയാൻ പെൻഷൻ ലഭിക്കുന്നുണ്ട്. അതും വാങ്ങി സ്വന്തം കാര്യങ്ങള്‍ നോക്കി നാട്ടില്‍ സുഖമായി ജീവിക്കാം. പഴയതുപോലെ ഊർജസ്വലമായി പോകാൻ കഴിയാത്ത അവസ്ഥയിലാണ്. സമൂഹത്തില്‍ ഇടപെടുന്നില്ലെങ്കില്‍ പിന്നെ ആക്ഷേപങ്ങള്‍ ഉയരുകയില്ലല്ലോ. ജനങ്ങള്‍ക്കിടയില്‍നിന്ന് അവരുടെ അംഗീകാരം വാങ്ങുന്നതാണല്ലോ പ്രശ്നമാവുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നാട്ടില്‍ വികസനം വരണമെന്ന ലക്ഷ്യത്തോടെ ഒട്ടേറെ സംരംഭങ്ങള്‍ക്ക് മുൻകൈയെടുത്തിട്ടുണ്ട്. അതിനെയെല്ലാം പ്രോത്സാഹിപ്പിക്കുന്നതിന് പകരം, ഇത്തരം കഴിവുകളെ അസൂയയോടെ കാണുന്ന മനോഭാവമുള്ളവർ ഇവിടെയുണ്ട്. അതിന്റെ പേരിലെല്ലാം തനിക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉയർന്നതെന്നും അതിനാല്‍, ഇത്തരം പ്രവർത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക