തിരുവനന്തപുരം: ഓരോ ദിവസം കഴിയുന്തോറും സൈബര്‍ ക്രൈമുകള്‍ വര്‍ധിച്ച് വരികയാണ്. സാങ്കേതികവിദ്യയുടെ വികാസത്തിനൊപ്പം ഇതെങ്ങനെ ദുരുപയോഗം ചെയ്യാം എന്ന് ചിന്തിക്കുന്ന തട്ടിപ്പുകാരും കൂടി വരികയാണ്. അതിനാല്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുമ്പോള്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.

സൈബര്‍ തട്ടിപ്പിന് ഇരയായാല്‍ ഇക്കാര്യം ഉടന്‍ തന്നെ അധികൃതരെ അറിയിക്കേണ്ടതാണ്. ഇപ്പോള്‍ സൈബര്‍ ക്രൈമുകള്‍ സര്‍ക്കാരിന്റെ സൈബര്‍ ക്രൈം പോര്‍ട്ടല്‍ വഴി റിപ്പോര്‍ട്ട് ചെയ്യുന്ന രീതി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് കേരള പൊലീസ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആദ്യം www.cybercrime.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഹോം സ്‌ക്രീനില്‍ മെനുവില്‍ കാണുന്ന റിപ്പോര്‍ട്ട് സൈബര്‍ ക്രൈം എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ സാമ്പത്തിക തട്ടിപ്പ്, മറ്റു സൈബര്‍ ക്രൈമുകള്‍ എന്നിവ കാണാം.

സാമ്പത്തിക തട്ടിപ്പ് ആണെങ്കില്‍ ഈ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത ശേഷം ഫയല്‍ എ കംപ്ലയിന്റ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക. i accept എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടലില്‍ എത്തുന്നു. പുതിയ യൂസര്‍ ആണെങ്കില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യണം.തുടര്‍ന്ന് ലോഗിന്‍ ഐഡി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കി പരാതി റിപ്പോര്‍ട്ട് ചെയ്യാം.

മറ്റു സൈബര്‍ തട്ടിപ്പുകള്‍ ആണെങ്കില്‍ മെയ്ന്‍ മെനുവില്‍ other cyber crime എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ശേഷം നേരത്തെ പറഞ്ഞ പോലെ തന്നെ വിവരങ്ങള്‍ നല്‍കുക. മെയ്ന്‍ മെനുവിലെ ട്രാക്ക് യുവര്‍ കംപ്ലയിന്റ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് പരാതിയുടെ തല്‍സ്ഥിതി അറിയാനും സാധിക്കുമെന്നും കേരള പൊലീസ് പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക