എസ്ബിഐ കാസര്‍കോട് ശാഖയില്‍ നിന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ തിരുവനന്തപുരം ഡിവിഷനിലേക്ക് അയച്ച പണത്തില്‍ 500 ന്റെ അഞ്ച് കള്ളനോടുകള്‍ കണ്ടെത്തിയ കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഇത് സംബന്ധിച്ച്‌ ആര്‍ ബി ഐ ക്ലെയിംസ് മാനജര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തിരുന്നത്.

2023 ജനുവരി 13ന് കാസര്‍കോട് കറന്‍സി ചെസ്റ്റില്‍ നിന്നും അയച്ചു കിട്ടിയ നോടുകള്‍ ജൂലൈ നാലിന് ആര്‍ബിഐ പരിശോധിച്ചതില്‍ 2500 രൂപ മൂല്യം വരുന്ന അഞ്ച് വ്യാജനോടുകള്‍ കണ്ടെത്തിയെന്നാണ് മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. അന്വേഷണത്തില്‍ കള്ളനോടുകള്‍ കടന്നുകൂടിയത് കാസര്‍കോട് ശാഖയില്‍ നിന്നാണെന്ന് കണ്ടെത്തിയതോടെ കേസ് കാസര്‍കോട് ടൗണ്‍ പൊലീസിന് കൈമാറുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാസര്‍കോട് ഇന്‍സ്പെക്ടര്‍ പി അജിത്കുമാറിന്റെ നേതൃത്വത്തില്‍ ബാങ്ക് ജീവനക്കാരില്‍ നിന്നടക്കം മൊഴിയെടുത്തുവെങ്കിലും നോട് കെട്ടുകളില്‍ കള്ളനോടുകള്‍ കടന്ന് വന്നത് എങ്ങനെയെന്ന് കണ്ടെത്താനായില്ല. ഇതേ തുടര്‍ന്നാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. അന്വേഷണത്തിലൂടെ നോടിന്റെ ഉറവിടം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക