കസർകോ‍ട്അ അമ്ബലത്തറ ഗുരുപുരത്ത് അടച്ചിട്ട വീട്ടില്‍ നിന്നും 2000 ത്തിൻ്റെ നിരോധിത നോട്ടുകള്‍ പിടികൂടി പൊലീസ്. ഏഴ് കോടി രൂപയാണ് പിടിച്ചത്. അബ്ദുല്‍ റസാഖ് എന്നയാള്‍ വാടകയ്ക്ക് എടുത്ത വീടാണിത്.

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തില്‍ അമ്ബലത്തറ പൊലീസ് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കർണാടക സ്വദേശിയാണ് ഇതിന് പിന്നിലെ പ്രധാനിയെന്നാണ് പൊലീസ് നിഗമനം. ഈ നോട്ടുകള്‍ എന്തിനാണ് ഉപയോഗിക്കുന്നത് എന്നത് അടക്കമുള്ള അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക