ഒരു വര്‍ഷം കൊണ്ട് ശരീര ഭാരം 45 കിലോഗ്രാം കുറച്ച്‌ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ 49 വയസുകാരി മരിച്ചു. ബ്രസീലിയന്‍ ഫിറ്റ്നസ് ഇന്‍ഫ്ലുവന്‍സറായ അഡ്രിയാന തിസെനാണ് മരിച്ചത്. അഡ്രിയാന നടത്തിയിരുന്ന പ്ലസ് സൈസ് ബൊട്ടീകായ ദ്രിക സ്റ്റോറിന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അവരുടെ ബന്ധുവാണ് അപ്രതീക്ഷിത വിയോഗ വാര്‍ത്ത പങ്കുവെച്ചത്.

“അത്യധികം വിഷമത്തോടെ പ്രിയപ്പെട്ട ദ്രികയുടെ ആകസ്മിക വിയോഗം അറിയിക്കുന്നു, ദുഃഖത്തിന്റെ ഈ നിമിഷത്തില്‍ എല്ലാവരുടെയും പ്രാര്‍ത്ഥനയും കരുണയും പ്രതീക്ഷിക്കുന്നു” എന്നാണ് ഇന്‍സ്റ്റഗ്രാം പേജില്‍ പ്രസിദ്ധീകരിച്ച പോസ്റ്റില്‍ പറയുന്നത്. ഉബെര്‍ലാന്‍ഡിയയിലെ വസതിയില്‍ ഏതാനും ദിവസം മുമ്ബായിരുന്നു വിയോഗമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മരണ കാരണം എന്താണെന്ന കാര്യത്തില്‍ കുടുംബം വിശദമായ വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിസ്മയകരമായ തരത്തില്‍ സ്വന്തം ശരീരഭാരം കുറച്ചുകൊണ്ടാണ് അഡ്രിയാന സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട താരമായി മാറിയത്. ഇന്‍സ്റ്റഗ്രാമില്‍ ആറ് ലക്ഷത്തിലധികം ഫോളോവര്‍മാരുള്ള അവര്‍ ഭാരം കുറയ്ക്കുകയെന്ന വലിയ ലക്ഷ്യത്തിലേക്കുള്ള വഴികളെല്ലാം ആരാധകര്‍ക്കായി നിരന്തരം പങ്കുവെച്ചിരുന്നു. ചെറുപ്പകാലം മുതല്‍ ശരീരഭാരം കാരണമായി നിരവധി പ്രശ്നങ്ങള്‍ നേരിട്ടിരുന്നുവെന്ന് അഡ്രിയാന വെളിപ്പെടുത്തിയിരുന്നു. ഇതിന് പുറമെ പിന്നീട് അമിത ലഹരി ഉപയോഗവും മാനസിക സമ്മര്‍ദവും ജീവിതത്തില്‍ പുതിയ പ്രശ്നങ്ങളുണ്ടാക്കി. ജീവിതത്തില്‍ താന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചെല്ലാം വിവിധ ടോക് ഷോകളില്‍ പങ്കെടുക്കവെ അഡ്രിയാന വിശദമായി സംസാരിച്ചിരുന്നു.

പല കാലഘട്ടങ്ങളില്‍ പലതരം പ്രശ്നങ്ങളില്‍ അകപ്പെട്ട അവര്‍ക്ക് 39-ാം വയസില്‍ 100 കിലോഗ്രാമോളമായിരുന്നു ഭാരം. സമീകൃത ആഹാരവും തുടര്‍ച്ചയായ കഠിന വ്യായാമങ്ങളുമാണ് ശരീര ഭാരം കുറയ്ക്കാനായി അഡ്രിയാന സ്വീകരിച്ച മാര്‍ഗങ്ങള്‍. വിസ്മയകരമായ മാറ്റമാണ് ആദ്യം മുതലുണ്ടായത്. ശരീരഭാരം കുറയ്ക്കാനുള്ള ശ്രമം തുടങ്ങിയ ശേഷമുള്ള ആദ്യ എട്ട് മാസം കൊണ്ട് 36 കിലോഗ്രാം ഭാരം കുറച്ചു. പിന്നീടുള്ള ഏഴ് മാസം കൊണ്ട് ഒന്‍പത് കിലോഗ്രാം കുറയ്ക്കാനും സാധിച്ചു. ആരോഗ്യകരമായ ജീവിത ശൈലി സ്വീകരിക്കാന്‍ നിരന്തരം തന്റെ ഫോളോവര്‍മാരെ പ്രചോദിപ്പിച്ചിരുന്ന അവര്‍, ആരോഗ്യം കളയാതെയുള്ള ഭക്ഷണ ശീലങ്ങളും വ്യായമവും ജീവിതചര്യയാക്കാനും തന്റെ പോസ്റ്റുകളിലൂടെ ആവശ്യപ്പെട്ടിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക