രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന് ആറുമാസം അവശേഷിക്കേ കേരളത്തിൽ വിവിധ മുന്നണികളുടെ സീറ്റ് വിതരണവുമായി ബന്ധപ്പെട്ട് അനൗപചാരിക ചർച്ചകൾ ആരംഭിച്ചു എന്ന് റിപ്പോർട്ട്. യുഡിഎഫിൽ നിന്ന് കോട്ടയം ലോക്സഭാ സീറ്റിൽ ഏതു പാർട്ടിയാവും മത്സരിക്കുക എന്നതാണ് പ്രധാനപ്പെട്ട ഒരു ചർച്ച. കെഎം മാണിയും പിജെ ജോസഫും നേതൃത്വം നൽകിയിരുന്ന അവിഭക്ത കേരള കോൺഗ്രസ് പ്രതിനിധി ആയിട്ടാണ് കഴിഞ്ഞതാണ് തിരഞ്ഞെടുപ്പിൽ തോമസ് ചാഴിക്കാടൻ മത്സരിച്ചത്. പിന്നീട് കെഎം മാണിയുടെ മരണശേഷം പാർട്ടി പിളർത്തി ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് ചേക്കേറിയതോടെ വരുന്ന തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റിൽ നിന്ന് കോൺഗ്രസ് പ്രതിനിധി മത്സരിക്കണം എന്നാണ് ജില്ലയിലെ പാർട്ടി പ്രവർത്തകരുടെയും നേതൃത്വത്തിന്റെയും ആഗ്രഹം.

എന്നാൽ തങ്ങൾക്ക് ഒരു ലോക്സഭാ സീറ്റ് എങ്കിലും വേണമെന്ന് ജോസഫ് വിഭാഗം യുഡിഎഫിൽ ആവശ്യപ്പെടും. മുന്നണിയുടെ സ്പിരിറ്റ് കണക്കിലെടുത്ത് ജോസഫിന് ഒരു സീറ്റ് നൽകണമെന്ന് ചിന്ത കോൺഗ്രസ് നേതൃത്വത്തിനും ഉണ്ട്. എന്നാൽ കോട്ടയം പോലൊരു സീറ്റിൽ ജോസഫ് വിഭാഗത്തിൽനിന്ന് ഒരു സ്ഥാനാർത്ഥിക്ക് വിജയസാധ്യതയില്ല എന്ന വിലയിരുത്തലുകളും ശക്തമാണ്. അതുകൊണ്ടുതന്നെ പിജെ ജോസഫ് വിഭാഗത്തിന് യുഡിഎഫിന് ലഭിക്കാവുന്ന രാജ്യസഭാ സീറ്റ് വിട്ടുകൊടുക്കാനുള്ള സാധ്യതയാണ് ഇപ്പോൾ ഉരൂതിരിയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോട്ടയം പാർലമെന്റ് സീറ്റ് എന്നത് കോട്ടയം, പുതുപ്പള്ളി, കടുത്തുരുത്തി, പാലാ, വൈക്കം, ഏറ്റുമാനൂർ എന്നീ നിയോജകമണ്ഡലങ്ങൾ കൂടിച്ചേരുന്നതാണ്. ഈ ആറു നിയോജകമണ്ഡലങ്ങളിൽ നാല് നിയോജക മണ്ഡലത്തിൽ യുഡിഎഫ് പ്രതിനിധികളും അതിൽ തന്നെ രണ്ടിടത്ത് കോൺഗ്രസ് പ്രതിനിധികളും ആണുള്ളത്. ഇതുകൂടാതെ തന്നെ പാർട്ടിക്ക് ആറു നിയോജക മണ്ഡലങ്ങളിലും ശക്തമായ സംഘടന സംവിധാനം ഉണ്ട് എന്നുള്ളതും കടുത്തുരുത്തിയിൽ ഒഴികെ അഞ്ച് നിയോജകമണ്ഡലങ്ങളിലും ജോസഫ് ഗ്രൂപ്പിന് നാമമാത്ര സാന്നിധ്യമാണ് എന്നുള്ളതും പരിഗണനാ വിഷയങ്ങളാണ്.

ജോസഫ് ഗ്രൂപ്പിൽ നിന്ന് സ്ഥാനാർത്ഥിത്വം കാംക്ഷിക്കുന്നത് പ്രധാനമായും പിസി തോമസും, ഫ്രാൻസിസ് ജോർജുമാണ്. കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ കോട്ടയത്ത് നിന്ന് ബിജെപി പിന്തുണയോടെ മത്സരിച്ച പിസി തോമസ് ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥിയാകുന്നതിനെ കോൺഗ്രസ് പ്രവർത്തകർ ശക്തിയായി എതിർക്കുന്നുണ്ട്. കോട്ടയം പാർലമെൻറ് സീറ്റിൽ ഫ്രാൻസിസ് ജോർജ് സുപരിചിതൻ അല്ല എന്നതാണ് മറ്റൊരു പ്രശ്നം. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താവും അന്തിമ തീരുമാനം എന്നാണ് അറിയാൻ കഴിയുന്നത്. സീറ്റ് വിഭജനത്തിൽ മാന്യമായ പരിഗണന നൽകുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചതായി ഇന്ന് കോൺഗ്രസ് നേതാവ് മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കിയിരുന്നു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക