പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗി കമായി പീഡിപ്പിച്ചെന്നാരോപിച്ച്‌ അധ്യാപകന്റെ തലയില്‍ കരി ഓയിലൊഴിച്ചു. പെണ്‍കുട്ടിയുടെ മാതാവാണ് പൊതുമധ്യത്തില്‍ വച്ച്‌ അധ്യാപകന്റെ തലയില്‍ കരി ഓയിലൊഴിച്ചത്. സംഭവത്തില്‍ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനായ രാജേഷിനെതിരെ പൊലീസ് കേസെടുത്തു. രാജസ്ഥാനിലെ ഗംഗാനഗറിലായിരുന്നു സംഭവം. അധികം വൈകാതെ അധ്യാപകന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലെല്ലാം വൈറല്‍ ആയി.

രാജേഷ് തന്‍റെ വിദ്യാര്‍ഥിനിയായ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. കുട്ടിയുടെ മൊഴിക്ക് പിന്നാലെ രാജേഷിനെ കുട്ടിയുടെ കുടുംബം സ്കൂളിലെത്തി മര്‍ദിക്കുകയായിരുന്നു. പിന്നാലെ ഇയാളുടെ തലയിലും മുഖത്തും കരി ഓയില്‍ ഒഴിക്കുകയും ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം സംഭവത്തില്‍ തന്നെ മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ കുടുംബത്തിനെതിരെ അധ്യാപകനും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക