കരുവന്നൂര്‍ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ മുൻ മന്ത്രിയും സി.പി.എം നേതാവുമായ എ.സി. മൊയ്തീൻ എം.എല്‍.എ ഇ.ഡി.ക്ക് മുന്നില്‍ ഹാജരായി. നിയമസഭാ സമ്മേളനം ഒഴിവാക്കിയാണ് മൊയ്തീൻ തിങ്കളാഴ്ച രാവിലെ 9.30ന് കൊച്ചി ഓഫിസില്‍ എത്തിയത്.നേരത്തെ രണ്ടുതവണ നോട്ടിസ് നല്‍കിയിരുന്നെങ്കിലും മൊയ്തീൻ ഹാജരായിരുന്നില്ല.

ചോദ്യം ചെയ്യലില്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍ണായക നടപടികളിലേക്ക് ഇ.ഡി കടക്കുമെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് മുമ്ബ് ഇ.ഡി മൊയ്തീന്റെ വീട്ടില്‍ 22 മണിക്കൂറോളം നീണ്ട പരിശോധന നടത്തിയിരുന്നു. നേരത്തേ ചോദ്യംചെയ്ത് വിട്ടയച്ച തൃശൂര്‍ കോര്‍പറേഷൻ സി.പി.എം കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാടയോടും വടക്കാഞ്ചേരി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാൻ പി.ആര്‍. അരവിന്ദാക്ഷനോടും തിങ്കളാഴ്ച ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ ഒന്നിച്ചിരുത്തി ചോദ്യംചെയ്യുമെന്നാണ് സൂചന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേസില്‍ കണ്ണൂര്‍ സ്വദേശിയായ സാമ്ബത്തിക ഇടപാടുകാരൻ പി. സതീഷ് കുമാര്‍, കൊടുങ്ങല്ലൂര്‍ സ്വദേശി പി.പി.കിരണ്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. സതീഷ് കുമാറുമായി ബന്ധമുള്ള മധു അമ്ബലപുരം, ജിജോര്‍ എന്നിവരെ ആദ്യഘട്ടത്തില്‍ ചോദ്യംചെയ്തിരുന്നു. തട്ടിപ്പില്‍ ഇവര്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചെന്നാണ് ഇ.ഡി.ക്ക് ലഭിച്ച വിവരം. അതേസമയം, ആരോപണവിധേയനായ മുൻ എം.പി.യെ തെളിവെടുപ്പിനായി ബുധനാഴ്ച വിളിപ്പിക്കുമെന്നും സൂചനയുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക