
ന്യൂഡല്‍ഹി: ഡല്‍ഹി കേരള ഹൗസിനു മുന്നിലെ ചാണ്ടി ഉമ്മൻ എംഎല്‍എയുടെ ഫ്‌ളക്‌സ് മുഖ്യമന്ത്രി എത്തും മുമ്ബേ നീക്കി. ചാണ്ടി ഉമ്മന് അഭിവാദ്യമര്‍പ്പിച്ചായിരുന്നു പോസ്റ്റര്‍. കേരള ഹൗസിനു മുന്നില്‍ എൻജിഒ അസോസിയേഷൻ വച്ച ‘പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന് ആശംസകള്‍’ എന്നെഴുതിയ പോസ്റ്ററാണ് നീക്കിയത്. സിപിഎം പൊളിറ്റ് ബ്യൂറോ (പിബി) യില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ എത്തുന്നത്.
എൻജിഒ അസോസിയേഷനോട് ബോര്‍ഡ് നീക്കം ചെയ്യണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നീക്കിയിരുന്നില്ല. തുടര്‍ന്ന് കേരളാ ഹൗസ് അധികൃതരാണ് ഫ്‌ളക്‌സ് ബോര്‍ഡ് നീക്കിയതെന്ന് അസോസിയേഷൻ ഭാരവാഹികള്‍ ആരോപിച്ചു. അതേസമയം കേരളാ ഹൗസിന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യം അര്‍പ്പിച്ച് കേരളാ എൻജിഒ യൂണിയൻ പ്രവര്‍ത്തകര്‍ വച്ച ബോര്‍ഡ് ഇവിടെ തന്നെയുണ്ട്.