അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് മുക്ത. മലയാളത്തിന് പുറമെ തമിഴിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നിരവധി സിനിമകളില്‍ വേഷമിട്ട മുക്ത ഇപ്പോള്‍ മിനിസ്‌ക്രീനിലെ പരമ്ബരകളിലും എത്തുന്നുണ്ട്. റിമി ടോമിയുടെ പ്രിയപ്പെട്ട നാത്തൂന്‍ കൂടിയാണ് മുക്ത.

സമൂഹ മാധ്യമങ്ങളില്‍ സജീവമായ മുക്ത തന്റെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്. മുക്തയുടെ മകള്‍ കണ്മണിയും ഇപ്പോള്‍ സിനിമയിലേക്ക് ചുവടു വച്ച്‌ കഴിഞ്ഞു. പത്താം വളവ് എന്ന സുരാജ് വെഞ്ഞാറമൂട് ചിത്രത്തില്‍ കണ്മണി വേഷമിട്ടിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോഴിതാ മുക്ത തന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുകയാണ്. നയന്‍‌താര സ്റ്റൈലിലാണ് മുക്തയുടെ സാരിയും ഹെയര്‍ സ്റ്റൈലും. ഇതിനോടകം തന്നെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക