സ്പെയിനില്‍ ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയയാള്‍ അറസ്റ്റില്‍. ഇസ ബലാഡോ എന്ന മാധ്യമപ്രവര്‍ത്തകയെ ജോലിക്കിടെ കടന്നുപിടിച്ച യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈമാസം 12ന് മാഡ്രിഡിലുണ്ടായ വൻ കവര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് യുവതിക്ക് ദുരനുഭവമുണ്ടായത്. ക്യാമറയില്‍ നോക്കി സംസാരിക്കുന്ന മാധ്യമപ്രവര്‍ത്തകയുടെ പിന്നില്‍ നിന്ന് നടന്നുവന്ന യുവാവ് അവരെ അനുമതിയില്ലാതെ സ്പര്‍ശിക്കുകയായിരുന്നു.

സ്പെയിനിലെ പ്രാദേശിക ചാനലായ ചാനല്‍ ക്യുട്രോയിലെ റിപ്പോര്‍ട്ടറാണ് ഇസ ബലാഡോ. ലൈവ് ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി ഒരാള്‍ പിന്നില്‍നിന്ന് വരുന്നതും ഇസയെ സ്പര്‍ശിക്കുന്നതും വീഡിയോയില്‍ കാണാം. പെട്ടെന്ന് അസ്വസ്ഥയായെങ്കിലും തത്സമയ റിപ്പോര്‍ട്ടിങ്ങാണെന്ന കാരണത്താല്‍ ഇസ ജോലി തുടരുകയായിരുന്നു. ഇതോടെ അവതാരകൻ നാച്ചോ അബാദ് ഇടപെട്ട് യുവാവ് മോശമായി പെരുമാറിയതിനെക്കുറിച്ച്‌ ഇസയോട് ചോദിച്ചു ” ഇസ, തടസപ്പെടുത്തുന്നതിന് ക്ഷമ ചോദിക്കുന്നു, അനുമതിയില്ലാതെ അയാള്‍ നിങ്ങളെ സ്പര്‍ശിച്ചോ?” എന്നായിരുന്നു അവതാരകന്റെ ചോദ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈസമയത്തും യുവാവ് ഇസയ്ക്ക് സമീപം തന്നെ നിന്നിരുന്നു.അവതാരകന്റെ നിര്‍ദേശപ്രകാരം ഇസ യുവാവിനോട് എന്തിനാണ് സ്പര്‍ശിച്ചതെന്ന് ചോദിച്ചെങ്കിലും അയാള്‍ ആരോപണം നിഷേധിച്ചു. പോകുമ്ബോള്‍ യുവാവ് മാധ്യമപ്രവര്‍ത്തകയുടെ മുടിയില്‍ തലോടാൻ ശ്രമിക്കുന്നതും അവര്‍ ഒഴിഞ്ഞുമാറുന്നതും ദൃശ്യങ്ങളില്‍കാണാം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും നിരവധിപേര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തതതോടെയാണ് സ്പെയിൻ പോലീസ് വിഷയത്തില്‍ ഇടപെട്ട് യുവാവിനെ അറസ്റ്റ് ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക