ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലൂടെ ശ്രദ്ധിക്കപ്പെട്ട ദമ്ബതികളാണ് ഫിറോസും സജ്‌നയും. സോഷ്യല്‍ മീഡിയയില്‍ ഇരുവര്‍ക്കും ഏറെ ആരാധകരുണ്ട്. മാതൃകാ ദമ്ബതികളായാണ് ആരാധകര്‍ ഇരുവരെയും കണ്ടിരുന്നത്. എന്നാല്‍ തങ്ങള്‍ വിവാഹബന്ധം നിയമപരമായി വേര്‍പ്പെടുത്തുകയാണെന്ന സജ്‌നയുടെ വെളിപ്പെടുത്തല്‍ പലരിലും വലിയ ഞെട്ടലുണ്ടാക്കി. ഒരു യുട്യൂബ് അഭിമുഖത്തിലാണ് തങ്ങള്‍ പരസ്പര ധാരണയോടെ വേര്‍പിരിയുകയാണെന്ന് സജ്‌ന വെളിപ്പെടുത്തിയത്.

ഫിറോസ് ഇക്കയുമായി പിരിയുകയാണെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ തനിക്ക് ചില ദുരനുഭവങ്ങള്‍ ഉണ്ടായെന്നും സജ്‌ന പറയുന്നു. ‘ ഡിവോഴ്‌സ് ആകുന്നുവെന്ന് അറിഞ്ഞ് പലരില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. സഹോദരനായി കണ്ട ഒരു വ്യക്തിയില്‍ നിന്നു വരെ മോശം അനുഭവം ഉണ്ടായി. ഫിറോസിക്ക കൂടെയില്ലെന്ന് അറിഞ്ഞാണ് ഇത്തരം പെരുമാറ്റവും സംസാരങ്ങളും പലരും നടത്തുന്നത്. സീരിയലിന്റെ സമയത്ത് ഞാന്‍ നിന്നിരുന്നത് ആ വീട്ടില്‍ ആയിരുന്നു. അത്രയും ബന്ധമുള്ള കുടുംബമാണ്. അയാള്‍ ഒരു പരിപാടിക്കിടെ എന്റെ അടുത്തുവന്ന് ഫോട്ടോയെടുക്കാന്‍ ശ്രമിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുറകില്‍ കൈ വച്ചാണ് ഫോട്ടോ എടുത്തത്. ഞാന്‍ സാരിയാണ് ഉടുത്തിരിക്കുന്നത്. കൈ പിന്നീട് തടവാന്‍ തുടങ്ങി. പുള്ളി ചെയ്യുന്നത് വേറൊരു രീതിയിലാണോ എന്ന് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല. പെട്ടന്ന് ഞാന്‍ കുതറി മാറി. എന്റെ സുഹൃത്തുക്കളും ഇടപെട്ടു. അവരും ഇത് കണ്ടിരുന്നു. ഞാന്‍ അയാളോട് അവിടെ നിന്നു പോകാന്‍ പറഞ്ഞു. അത് ഭയങ്കര ഷോക്കിങ് ആയിരുന്നു. ഞാന്‍ കുറേ കരഞ്ഞു,’ സജ്‌ന പറഞ്ഞു.

ഇരുവരും വേര്‍പിരിയുന്നതിനു കാരണം ഷിയാസ് കരീം ആണെന്ന തരത്തില്‍ ചില ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. അതിനുള്ള മറുപടിയും സജ്ന നല്‍കി. ‘ ഞങ്ങള്‍ പിരിയാന്‍ തീരുമാനിച്ചത് തികച്ചും വ്യക്തിപരമായ കാര്യങ്ങളിലാണ്. ഞങ്ങളുടെ ഇടയില്‍ മൂന്നാമതൊരാള്‍ വന്നു എന്നൊന്നും കരുതരുത്. അതൊന്നുമല്ല, ഞങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് കാരണം. ഷിയാസ് കരീം എന്ന വ്യക്തിയുമായി ബന്ധപ്പെടുത്തി ചിലര്‍ പലതും പറയുന്നുണ്ട്. അത് ഇപ്പോള്‍ വരുന്ന ചില റീല്‍സ് കണ്ടിട്ട് പറയുന്നതാണ്. ഞങ്ങളുടെ വേര്‍പിരിയലിന് ഷിയാസുമായി യാതൊരു ബന്ധവുമില്ല. ഷിയാസിനെ ഞാന്‍ മറ്റൊരു രീതിയില്‍ കണ്ടിട്ടില്ല,’ സജ്ന പറഞ്ഞു.

വേര്‍പിരിഞ്ഞെങ്കിലും ഫിറോസിക്കയുമായി സംസാരിക്കാറുണ്ട്. മക്കള്‍ക്ക് ഞങ്ങള്‍ വേര്‍പിരിഞ്ഞെന്ന് അറിയില്ല. മക്കള്‍ എന്റെ ഉമ്മയ്ക്കൊപ്പമാണ്. ഫിറോസിക്ക ഷൂട്ടിനു പോയെന്നാണ് മക്കളോട് പറഞ്ഞിട്ടുള്ളത്. കുഞ്ഞുങ്ങളുടെ കാര്യം വരുമ്ബോള്‍ വേര്‍പിരിയല്‍ വേദനയുണ്ടാക്കുന്നുവെന്നും സജ്ന കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക