കോഴിക്കോട് മാളില്‍ നടന്ന പരിപാടിക്കിടെ യുവനടിമാര്‍ക്ക് നേരെ ലൈംഗികാതിക്രമം. താരം തന്നെയാണ് ദുരനുഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. സിനിമാ പ്രമോഷന് എത്തിയതിനിടെയായിരുന്നു സംഭവം.

മാളില്‍ സിനിമാ പ്രമോഷന് പോകുന്നതിനിടെ തടിച്ചുകൂടിയ ആരാധകരില്‍ ഒരാള്‍ മോശമായി പെരുമാറിയെന്നും സഹപ്രവര്‍ത്തകയ്ക്കും സമാനമായ അനുഭവമുണ്ടായെന്നും താരം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ലൈംഗിക ഉദ്ദേശത്തോടുകൂടി ശരീരഭാഗത്ത് കയറിപ്പിടിച്ചു എന്നാണ് താരം നടത്തിയിരിക്കുന്ന വെളിപ്പെടുത്തൽ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിനിമയുടെ പ്രൊമോഷന് വേണ്ടി പല ഭാഗങ്ങളില്‍ പോയിട്ടുണ്ടെന്നും എന്നാല്‍ ഇത്തരത്തില്‍ ഒരു ദുരനുഭവം ആദ്യമായാണെന്നും നടി പറഞ്ഞു. പ്രോഗ്രാം കഴിഞ്ഞ് മടങ്ങുന്നതിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്ന ഒരാള്‍ എന്നെ കയറിപ്പിടിച്ചു. എവിടെ എന്ന പറയാന്‍ അറപ്പുതോന്നുന്നു. ഇത്രക്കും ഫ്രസ്‌ട്രേറ്റഡ് ആണോ ചുറ്റുമുള്ളവരെന്നും താരം കുറിപ്പിലൂടെ ചോദിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക