വിമാനയാത്രക്കിടെ തൊട്ടടുത്ത സീറ്റിലിരുന്നയാള്‍ അപമര്യാദയായി പെരുമാറിയെന്ന് യുവനടി. മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം. ഇയാള്‍ക്കെതിരെ മലയാളത്തിലെ യുവനടി പരാതി നല്‍കി. സംഭവത്തെ തുടര്‍ന്ന് വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗങ്ങളുടെ പരാതി പറഞ്ഞിട്ടും അവരുടെ ഭാഗത്ത് നിന്ന് യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിച്ചിട്ടിലെന്നും താരം ആരോപിച്ചു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും താരം ആരോപിക്കുന്നു.

മോശമായി പെരുമാറിയെന്ന് വിമാനജീവനക്കാരോട് പരാതിപ്പെട്ടപ്പോള്‍ തന്റെ സീറ്റ് മാറ്റി ഇരുത്തുക മാത്രമാണ് ചെയ്തതെന്നും നടി പറയുന്നു. പരാതി ഉണ്ടെങ്കില്‍ പൊലീസിനെ സമീപിക്കണമെന്നും എയര്‍ഇന്ത്യ അധികൃതര്‍ പറഞ്ഞുവെന്ന് നടി ആരോപിക്കുന്നു. ഇതിനെ തുടര്‍ന്ന് കൊച്ചിയിലെത്തിയ ശേഷം പിന്നീട് ഇവര്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടർന്ന് താരം തനിക്കുണ്ടായ ദുരനുഭവം ഇൻസ്റ്റാഗ്രാം പേജിലൂടെ വെളിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ഉചിതമായ നടപടി വേണമെന്നും, വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നടി ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിനുശേഷമെ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക