2011ല്‍ മുഖ്യമന്ത്രി സ്ഥാനം പങ്കുവെയ്ക്കാമെന്ന നിര്‍ദേശമുണ്ടായിരുന്നുവെന്ന് സൂചന നല്‍കിയ രമേശ് ചെന്നിത്തല. അങ്ങനെയൊരു നിര്‍ദേശം കേന്ദ്ര നിരീക്ഷകൻ മുന്നോട്ടുവെച്ചിരുന്നുവെന്ന കാര്യവും നിഷേധിക്കാൻ ചെന്നിത്തല തയ്യാറായില്ല.മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമനുമായി നടത്തിയ അഭിമുഖത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.

അങ്ങനെയൊരു നിര്‍ദേശമുണ്ടായിരുന്നു എന്ന കാര്യം അംഗീകരിച്ചുകൊണ്ടായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. അക്കാര്യങ്ങള്‍ ഇതുവരെ പുറത്തുപറഞ്ഞിട്ടില്ലെന്നും അത്തരം കാര്യങ്ങൾ ഇപ്പോൾ ചർച്ച ചെയ്യേണ്ട പിന്നീട് ഒരു അവസരത്തിൽ ഏതെങ്കിലും കാലത്ത് താൻ തന്നെ പറയും എന്നായിരുന്നു ചെന്നിത്തല വ്യക്തമാക്കിയത്. സമാനമായ രീതിയിൽ ആഭ്യന്തരവകുപ്പ് ലഭിക്കാത്തതു കൊണ്ടാണ് മന്ത്രിസഭയുടെ ആരംഭകാലത്ത് മന്ത്രിസഭയിൽ ചേരാതിരുന്നത് എന്ന സൂചന ഉണ്ടല്ലോ എന്ന് ചോദിച്ചപ്പോഴും അതുമാത്രമല്ല കാര്യം എന്ന മറുപടിയാണ് ചെന്നിത്തലയിൽ നിന്ന് ഉണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക