എക്‌സാലോജിക്കിനെതിരായ എസ്‌എഫ്‌ഐഒയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. മകള്‍ വീണയ്‌ക്കെതിരായ അന്വേഷണം നടക്കുന്നുണ്ടല്ലോ എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്നും മാദ്ധ്യമപ്രവർത്തകർ ചോദ്യങ്ങള്‍ ആവർത്തിച്ചപ്പോള്‍ നിങ്ങള്‍ക്ക് ചെവി കേള്‍ക്കുന്നില്ലേ എന്ന് ചോദിച്ച്‌ മുഖ്യമന്ത്രി ഷുഭിതനാവുകയായിരുന്നു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിനിടയായിരുന്നു മുഖ്യമന്ത്രി സ്വരം കടുപ്പിച്ചത്.

എക്‌സാലോജിക്കിനെതിരായുള്ള അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ചോദിച്ച മാദ്ധ്യമപ്രവർത്തകരോട് അന്വേഷണം നടക്കുന്നുണ്ടെല്ലോ, അത് നടന്നാല്‍ നിങ്ങള്‍ക്ക് എല്ലാം മനസിലാകുമെന്ന് ആദ്യം അദ്ദേഹം മറുപടി നല്‍കി. എന്നാല്‍ വീണ്ടും ചോദ്യങ്ങള്‍ ചോദിച്ചതോടെ ഞാൻ പറഞ്ഞത് നിങ്ങള്‍ കേട്ടില്ലേ? നിങ്ങളുടെ ചെവിക്കെന്തെങ്കിലും തകരാറുണ്ടോ എന്നായിരുന്നു മുഖ്യമന്ത്രി മറുപടി നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീണാ വിജയനെതിരായുള്ള ചോദ്യങ്ങള്‍ വഴിതിരിച്ചു വിടാനായി വീണ്ടും പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുഖ്യമന്ത്രി എടുത്തിടുകയായിരുന്നു. മതപീഡനം അനുഭവിച്ച്‌ ഇന്ത്യയിലേക്ക് കുടിയേറിയ ജനങ്ങള്‍ക്കായി നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമം ജനവിരുദ്ധമാണെന്ന പ്രസ്താവന ആവർത്തിക്കുകയാണ് മുഖ്യമന്ത്രി. ജനങ്ങള്‍ക്കിടയില്‍ സിഎഎ നിയമത്തിനെതിരെ തെറ്റായ ധാരണ പരത്തുന്ന സിപിഎമ്മിന്റെ നിലപാടിനെതിരെ ബിജെപിയും ശക്തമായി തിരിച്ചടിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക