കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ നിപ ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3 ആയി. രോഗം ബാധിച്ച രണ്ടുപേര്‍ നേരത്തെ മരിച്ചിരുന്നു.

ആദ്യം മരിച്ചയാളുടെ സമ്ബര്‍ക്കപ്പട്ടികയില്‍ പെട്ടയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധിച്ച്‌ ആദ്യം മരിച്ചാളുടെ 9 വയസ്സുള്ള ആണ്‍കുട്ടി, 24കാരനായ ബന്ധു എന്നിവരാണ് ആരോഗ്യപ്രവര്‍ത്തകന് പുറമേ, നിപ ബാധിച്ച്‌ ചികിത്സയിലുള്ളത്. 9 വയസ്സുള്ള കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്.കുട്ടിക്കു വേണ്ടി മോണോക്ലോണല്‍ ആന്റിബോഡി ഇന്നെത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക