തിരുവനന്തപുരം: അനാശാസ്യം നടക്കുന്നെന്നറിഞ്ഞെത്തിയ പൊലീസിനെ കൂട്ടത്തോടെ ആക്രമിച്ച്‌ ട്രാൻസ്ജെൻഡര്‍മാര്‍. അക്രമിസംഘത്തിലുണ്ടായിരുന്ന എട്ടുപേരെ പൊലീസ് പിടികൂടി. ചിറയിൻകീഴ് വലിയകട സ്വദേശി ഷെഫീന (28), അഴൂര്‍ ശാസ്‌തവട്ടം സ്വദേശി മഞ്ചമി (29), ചിറയിൻകീഴ് ഇരട്ടകലുങ്ക് സ്വദേശി കനക എന്ന അനില്‍കുമാര്‍ (34), പൂജപ്പുരയില്‍ വാടകയ്ക്ക് താമസിക്കുന്ന ഗൗരി (32), സതി (52), പെരുങ്ങുഴി മുട്ടപ്പലം സ്വദേശി നിവേദ്യ എന്ന സഹസ്ര (24), നാവായിക്കുളം സ്വദേശി സായൂജ്യ (29), പാരിപ്പള്ളി സ്വദേശി നയന (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ മാമം ചന്തയ്‌ക്കു സമീപം കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. അക്രമികള്‍ പൊലീസ് ജീപ്പ് എറിഞ്ഞ് തകര്‍ക്കുകയും പൊലീസുകാരെ കയ്യേറ്റം ചെയ്‌യുടെയും ചെയ്തു. എസ് ഐ ഉള്‍പ്പെടെ മൂന്നു പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദേശീയപാതയില്‍ ആറ്റിങ്ങല്‍ മാമം ഭാഗത്ത്‌ ട്രാൻസ്ജെൻഡര്‍മാര്‍ കൂട്ടമായി അക്രമവും അനാശാസ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്ക് എത്തിയ നൈറ്റ് പട്രോളിംഗ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സംശയാസ്‌പദ സാഹചര്യത്തില്‍ ട്രാൻഡ്സ്‌ജെൻഡര്‍മാരെ കണ്ടതിനെ തുടര്‍ന്ന് പൊലീസ് ജീപ്പ് നിര്‍ത്തുന്നതിനിടെ ഓടിയെത്തിയ ഇവര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക