‘നന്ദിനി’ എന്ന ജനപ്രിയ സീരിയലിലൂടെ ശ്രദ്ധയനായ നടൻ രാഹുല്‍ രവിയെ കാണാനില്ലെന്ന് പരാതി. അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയാണ് ചെന്നെെ പൊലീസില്‍ പരാതി നല്‍കിയത്. രാഹുലിന് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ചെന്നും ചില മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചെന്നെെ പൊലീസിന്റെ എഫ് ഐ ആറിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.2023 ഏപ്രില്‍ 26ന് രാഹുലിന്റെ അപ്പാര്‍മെന്റില്‍ ഭാര്യയായ ലക്ഷ്മിയെത്തിയപ്പോള്‍, രാഹുലിന് ഒപ്പം മറ്റൊരു യുവതിയെ അവിടെ കണ്ടതായി പൊലീസ് എഫ് ഐ ആറില്‍ പറയുന്നു. മാത്രമല്ല സ്ഥിരമായി ലക്ഷ്മിയെ രാഹുല്‍ മര്‍ദ്ദിക്കാറുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെ കാണാതെയാകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2020 ഡിസംബറിലാണ് രാഹുലും ലക്ഷ്മിയും വിവാഹിതരായത്. അടുത്തിടെ ഇവ‌ര്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക