കാട്ടാനയുടെ ആക്രമണത്തില്‍ വാർത്താ ചാനല്‍ കാമറാമാൻ കൊല്ലപ്പെട്ടു. മാതൃഭൂമി ന്യൂസ്‌ പാലക്കാട് ബ്യൂറോയിലെ ക്യാമറാമാൻ, മലപ്പുറം പരപ്പനങ്ങാടി സ്വദേശി എ.വി. മുകേഷ് (34) ആണ് കൊല്ലപ്പെട്ടത്. ഇന്നു രാവിലെ പാലക്കാട് കൊട്ടെക്കാട് കാട്ടാനയുടെ ദൃശ്യങ്ങള്‍ പകർത്തുന്നതിനിടെയാണ് സംഭവം. കാട്ടാനക്കൂട്ടം പുഴ മുറിച്ചു കടക്കുന്നതിന്‍റെ ദൃശ്യം പകർത്തുന്നതിനിടെയാണ് ആന ആക്രമിച്ചത്.

ഓടുന്നതിനിടെ നിലത്തുവീണ മുകേഷിന്‍റെ ഇടുപ്പിന് ഗുരുതര പരിക്കേറ്റു. ഉടൻ തന്നെ പാലക്കാട് ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രി മോർച്ചറിയില്‍. ദീർഘകാലം ഡല്‍ഹി ബ്യൂറോയില്‍ ക്യാമറാമാൻ ആയിരുന്നു. ഒരു വർഷമായി പാലക്കാട് ബ്യൂറോയിലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാർശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരെ അടയാളപ്പെടുത്തുന്ന ‘അതിജീവനം’ എന്ന കോളം മാതൃഭൂമി ഡോട്ട്കോമില്‍ കൈകാര്യം ചെയ്തിരുന്നു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താൻ വീട്ടില്‍ പരേതനായ ഉണ്ണിയുടെയും ദേവിയുടെയും മകനാണ്. ഭാര്യ: നിഷ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക