അഭിനയിച്ചിട്ടും സംവിധാനം ചെയ്തിട്ടുമുള്ള സിനിമകളെക്കാൾ കൂടുതൽ അഭിമുഖങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ധ്യാൻ ശ്രീനിവാസൻ. പലപ്പോഴും ഹാസ്യാത്മകമായ തുറന്നു പറച്ചിലുകൾ നടത്തിയാണ് അഭിമുഖങ്ങളിൽ ധ്യാൻ പ്രേക്ഷകരെ പിടിച്ചിരിക്കുന്നത്. എന്നാൽ പതിവ് ശൈലിയിൽ നിന്ന് വ്യത്യസ്തമായി വളരെ സീരിയസായ ചില തുറന്നു പറച്ചിലുകളുമായി താരം മനോരമയിൽ ഒരു അഭിമുഖം നൽകിയിട്ടുണ്ട്.

നദികളിൽ സുന്ദരി യമുന എന്ന ചിത്രവുമായി ബന്ധപ്പെട്ട നൽകിയ അഭിമുഖത്തിലാണ് ധ്യാൻ തുറന്നു പറച്ചിലുകൾ നടത്തിയിട്ടുള്ളത്. താൻ സിന്തറ്റിക് ലഹരിക്ക് അടിമയായിരുന്നു എന്നാണ് താരം വ്യക്തമാക്കുന്നത്. അത് തന്റെ ജീവിതവും പ്രണയവും പഠനവും എല്ലാം നശിപ്പിക്കുന്ന നിലയിൽ എത്തിയിരുന്നു എന്നും, അവിടുന്ന് താൻ നേടിയെടുത്ത അതിജീവനത്തിന്റെ കഥയും ആണ് അഭിമുഖത്തിലൂടെ ധ്യാൻ തുറന്നു പറയുന്നത്. വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക