തമാശകൾ കൊണ്ട് വേദി കീഴടക്കുന്ന താരമാണ് ധ്യാൻ ശ്രീനിവാസൻ. അഭിനയിച്ചിട്ടോ സംവിധാനം ചെയ്തിട്ടുള്ള സിനിമകളെക്കാൾ കൂടുതൽ പ്രേക്ഷക മനസ്സിൽ ഇദ്ദേഹം ഇടം തേടിയത് അഭിമുഖങ്ങളിലൂടെയാണ്. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമുള്ള കാര്യങ്ങൾ തുറന്നുപറയുന്ന ധ്യാൻ ശ്രീനിവാസനെ പ്രേക്ഷകർക്കും ഇഷ്ടമാണ്.

എന്നാൽ തമാശയ്ക്ക് അപ്പുറം കാതലുള്ള ഒരു വ്യക്തിത്വത്തിന് ഉടമയാണ് ധ്യാൻ ശ്രീനിവാസൻ. ദുബായിൽ നടന്ന ഒരു ചടങ്ങിൽ വച്ച് അദ്ദേഹത്തിന് ക്ലാസ് എടുക്കാൻ വന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറോട് അദ്ദേഹം പറഞ്ഞ മറുപടി വീഡിയോ ഇപ്പോൾ വലിയ രീതിയിൽ വൈറലാകുകയാണ്. മറ്റൊരു വ്യക്തിയോട് ധ്യാൻ ചോദിച്ച ഒരു കാര്യം ഏറ്റുപിടിച്ച് മറുപടി പറഞ്ഞ ആൾക്കാണ് ധ്യാൻ മുഷിഞ്ഞ് മറുപടി നൽകിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ തൻറെ അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചപ്പോഴും മുഖത്ത് നിറഞ്ഞ ചിരിയായിരുന്നു താരത്തിന് ഉണ്ടായിരുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻഷനർ എന്നാൽ എന്താണ് എന്ന് ധ്യാൻ ശ്രീനിവാസനെ പഠിപ്പിക്കാൻ നോക്കിയ വ്യക്തിക്കാണ് താരത്തിന്റെ വക കണക്കിന് കിട്ടിയത്. അതുപോലെതന്നെ ധ്യാൻ ഉയർത്തിയ ചോദ്യവും വലിയ രീതിയിൽ പ്രസക്തമാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ഏതെങ്കിലും ഉൽപ്പന്നങ്ങൾ എൻഡോർസ് ചെയ്യുമ്പോൾ അവർ അത് ഉപയോഗിച്ചു നോക്കി ക്വാളിറ്റി ചെക്ക് നടത്തുന്നുണ്ടോ എന്നാണ് താരം ചോദിച്ചത്.

അജ്മൽ എന്ന വ്യക്തിയോട് ആയിരുന്നു താരത്തിന്റെ ചോദ്യം. ഒരുപാട് പൈസയൊക്കെ കിട്ടിയാൽ ചിലപ്പോൾ ക്വാളിറ്റി ചെക്ക് നടത്താതെ പ്രൊഡക്ട് എൻഡോഴ്സ്മെന്റ് നടത്തുമെന്ന് അജ്മൽ മറുപടിയും നൽകി. ഇതിന് പിന്നാലെയാണ് മറ്റൊരു ഇൻഫ്ലുവൻസർ മൈക്കെടുത്ത് താഴത്തെ പഠിപ്പിക്കാൻ തുടങ്ങിയത്. വളരെ സരസമായി തന്റെ ഇഷ്ടക്കേട് താരം അവതരിപ്പിക്കുകയും താൻ ഇവിടെ എത്തിയിട്ടുള്ളത് ഒരു സംവാദത്തിന് അല്ല എന്ന് വ്യക്തമാക്കുകയും ചെയ്തു. വീഡിയോ ദൃശ്യങ്ങൾ ചുവടെ കാണാം👇

സ്വന്തം അപ്പനെ വരെ ട്രോളുന്ന മുതല 😂😂😂 See Full video 😂 #DyanSreenivasan #violetmedia4u #reelsfyp #reelsfb

Posted by Violet media on Sunday, April 7, 2024
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക