തമിഴ് പരമ്ബരകളിലെ മിന്നും താരമാണ് റീഹാന. ഓഫ് സ്‌ക്രീനില്‍ തന്റെ അഭിപ്രായങ്ങള്‍ എവിടെയും വെട്ടിത്തുറന്ന് സംസാരിക്കുന്ന ആളാണ് നടി, ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ സിനിമ – സീരിയല്‍ രംഗത്തെയും മറ്റു തൊഴിലിടങ്ങളിലേയും ലൈംഗിക അതിക്രമങ്ങളെ കുറിച്ച്‌ സംസാരിച്ചിരിക്കുകയായിരുന്നു റീഹാന. ഈ സമയത്താണ് താരം കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച്‌ സംസാരിച്ചത്.

ജീവിതത്തില്‍ ചെറിയ പ്രായത്തില്‍ തന്നെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നിരുന്നു. അതിനാല്‍ സെയില്‍സ് ഗേള്‍ ആയും, അക്കൗണ്ടന്റ് ആയും ജോലി ചെയ്യേണ്ടി വന്നിരുന്നു. അതേസമയം, ജോലി സ്ഥലങ്ങളില്‍ മോശം അനുഭവം ഉണ്ടായപ്പോള്‍ പ്രതികരിക്കാതെ ജോലി വിട്ട് ഇറങ്ങുകയായിരുന്നുവെന്നും താരം പറയുന്നു. അതേസമയം, സ്ത്രീ ആയി ജനിച്ചാല്‍ ആണുങ്ങളുടെ ഉപദ്രവം നേരിട്ടുകൊണ്ടേയിരിയ്ക്കുമെന്നും റീഹാന പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിനിമയില്‍ ഇത് കാസ്റ്റിങ് കൗച്ച്‌ എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. അവിടെയും വേണോ വേണ്ടയോ എന്ന തീരുമാനം എടുക്കേണ്ടത് നമ്മളാണെന്നും താരം പറഞ്ഞു. അതേസമയം, ചില ആര്‍ട്ടിസ്റ്റുകള്‍ അവരുടെ നിലനില്‍പിന് വേണ്ടി തയ്യാറാവും. ചിലര്‍ അവസരം വേണ്ട മാനം മതിയെന്ന് കരുതി പിന്മാറുമെന്നും റീഹാന പറയുന്നു. അതെല്ലാം ഓരോരുത്തരുടെ ചോയിസാണ്. സിനിമയില്‍ മാത്രമല്ല ഇത്. പണം കാണിച്ച്‌ കൊതിപ്പിച്ചും, അവസരങ്ങള്‍ വാഗ്ദാനം ചെയ്തും പല മേഖലകളിലും നടക്കുന്നുണ്ടെന്നും താരം ചൂണ്ടിക്കാണിച്ചു.

മകള്‍ക്ക് നല്ല അവസരം കിട്ടാന്‍ കൂടെ കിടക്കാന്‍ തയ്യാറായ ഒരു നടിയുടെ അമ്മയെ തനിക്ക് അറിയാമെന്നും റീഹാന തുറന്നു പറയുന്നുണ്ട്. മകള്‍ക്ക് അവസരം നല്‍കാന്‍ അമ്മയോട് കൂടെ കിടക്കാന്‍ ആവശ്യപ്പെടുകയും. മകള്‍ക്ക് നല്ല അവസരം കിട്ടണം എന്ന് പറഞ്ഞ് അമ്മ അതിന് സമ്മതിക്കുകയുമായിരുന്നു. എന്നാല്‍ ആ കുട്ടിക്ക് അവസരം നല്‍കിയില്ല. ഇവിടെ ആരാണ് തെറ്റുകാര്‍? അവരെ ഉപയോഗിച്ചവരാണോ, അതോ അതിന് സമ്മതിച്ചവരോ? എന്നും റീഹാന തുറന്നടിക്കുന്നുണ്ട്.

സിനിമയില്‍ നിന്ന് തനിക്ക് ഉണ്ടായ അനുഭവവും റീഹാന പറയുന്നുണ്ട്. സിനിമയില്‍ അവസരം നല്‍കാം എന്ന് പറഞ്ഞ് നമ്ബര്‍ വാങ്ങും. അതിന് ശേഷം അവസരവും തരും. അഭിനയിച്ചു തുടങ്ങിയാല്‍ പിന്നെ മെസേജുകളാണ്. ആദ്യം സുന്ദരിയാണ്, മികച്ച അഭിനയമാണ് എന്നൊക്കെ പറഞ്ഞ് പ്രശംസിക്കും. ട്പിന്നീട് അഡ്ജസ്റ്റ്മെന്റിന് ആവശ്യപ്പെടുമെന്നാണ് റീഹാന വെളിപ്പെടുത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക