തിരുവനന്തപുരം: സരിത എസ്. നായരുടെ രണ്ടാമത്തെ കുട്ടിയുടെ അച്ഛന്‍ മുന്‍മന്ത്രിയും പത്തനാപുരം എംഎല്‍എയുമായ കെ.ബി. ഗണേഷ് കുമാറാണെന്ന് സിബിഐയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തു വിട്ടിരിക്കുന്നത് newskerala.live എന്ന ഓൺലൈൻ മാധ്യമമാണ്.സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ നിപുന്‍ ശങ്കര്‍ തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ 12 ആം പേജിലാണ് സരിതയുടെ രണ്ടാമത്തെ കുട്ടിയുടെ അച്ഛന്‍ ഗണേഷ് കുമാര്‍ ആണെന്ന സൂചനയുള്ളത്.

2009ലാണ് സരിത എസ്. നായര്‍ കെ.ബി. ഗണേഷ് കുമാറിനെ സെക്രട്ടേറിയറ്റില്‍ വെച്ച് പരിചയപ്പെടുന്നതും മൊബൈല്‍ നമ്പര്‍ വാങ്ങുന്നതും. ശേഷം സരിതയുമായി സൗഹൃദത്തിലായ കെബി ഗണേഷ് കുമാര്‍ ഇവരുമായി നിരന്തരം ബന്ധപ്പെടുകയായിരുന്നു. ഇരുവരും 2009 ആഗസ്റ്റ് മുതലുള്ള മാസങ്ങളില്‍ തിരുവനന്തപുരം വഴുതക്കാട് ടാഗോര്‍ ലൈനിലുള്ള ഗണേഷ് കുമാറിന്റെ വീട്ടില്‍ വെച്ച് കാണാറുണ്ടായിരുന്നു. ഇതിനുശേഷമാണ് സരിത എസ് നായര്‍ ഗര്‍ഭിണിയാകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

Original News from News Kerala Live: https://www.newskerala.live/2023/09/10/kb-ganesh-kumar-and-saritha-s-nair-relationship-on-cbi-report/?amp=1

പിന്നീട് ഗണേഷ് കുമാറിന്റെ മാതാവ് ഇക്കാര്യം അറിയുകയും കുട്ടിയെ സംരക്ഷിച്ചുകൊള്ളാമെന്ന് ഉറപ്പ് നല്‍കിയതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്. ഗണേഷ് കുമാറും സരിത എസ്. നായരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സരിതയുടെ അന്നത്തെ ഭര്‍ത്താവായ ബിജുവിനും അറിയാമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സോളാര്‍ വിവാദകാലത്ത് തന്റെ രണ്ടാമത്തെ കുട്ടിയുടെ പിതാവ് ഒരു യുവ രാഷ്ട്രീയ നേതാവാണെന്ന് സരിത എസ്. നായര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ആ നേതാവ് തന്റെ കുട്ടിക്ക് വേണ്ടതൊക്കെ ചെയ്യുന്നുണ്ടെന്നും പിതൃത്വത്തെക്കുറിച്ചുള്ള രഹസ്യം രഹസ്യമായി തന്നെ ഇരിക്കട്ടേയെന്നുമായിരുന്നു സരിതയുടെ നിലപാട്.

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് എഴുതിച്ചേര്‍ത്തതിന് പിന്നില്‍ കെ.ബി. ഗണേഷ് കുമാറും സഹായികളുമാണെന്ന ഗുരുതര കണ്ടെത്തലാണ് സിബിഐ റിപ്പോര്‍ട്ടിലുള്ളത്. ഇതേ റിപ്പോര്‍ട്ടില്‍ തന്നെയാണ് സരിത എസ്. നായരും കെ.ബി. ഗണേഷ് കുമാറും തമ്മിലുള്ള രഹസ്യ ബന്ധത്തെക്കുറിച്ചും ഗര്‍ഭധാരണത്തെക്കുറിച്ചും വ്യക്തമാക്കുന്നത്. റിപ്പോർട്ട് പുറത്തുവന്നതോടെ കേരള രാഷ്ട്രീയത്തിൽ സോളാർ വിവാദം വീണ്ടും കത്തിപ്പടരും എന്ന് ഏതാണ്ട് ഉറപ്പാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക