കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ശക്തി കേന്ദ്രങ്ങളില്‍ തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചപ്പോള്‍ മണര്‍കാട് വ്യക്തമായ ഭൂരിപക്ഷം നേടിയ ജെയ്ക് സി തോമസിന് ഇത്തവണ ഒറ്റ ബൂത്തില്‍ മാത്രമാണ് ലീഡ് നേടാന്‍ കഴിഞ്ഞത്.

മീനടം ഗ്രാമപഞ്ചായത്തിലെ 153-ാം ബൂത്തിലാണ് 165 വോട്ടിന്റെ ലീഡ് ജെയ്ക് പിടിച്ചത്. സ്വന്തം വീട് സ്ഥിതി ചെയ്യുന്ന ബൂത്തിലും മന്ത്രി വി എന്‍ വാസവിന്റെ ബൂത്തിലും ജെയ്ക് പിന്നിലായി. വി എന്‍ വാസവന്റെ ബൂത്തില്‍ 241 വോട്ട് മാത്രമാണ് ജെയ്ക് നേടിയത്. കഴിഞ്ഞ തവണ മണര്‍കാട് പഞ്ചായത്തില്‍ 1213 വോട്ടിന്റെ ഭൂരിപക്ഷമാണ് ജെയ്ക്കിന് ലഭിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്വന്തം ബൂത്തിൽ പിന്നിൽ ആയതുകൊണ്ട് നാണക്കേടിന്റെ റെക്കോർഡിൽ ഇടതു മുന്നണിയിലെ കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണിക്ക് കൂട്ടായി ജെയ്ക് സി തോമസും മാറുകയാണ്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ പാലായിൽ മാണി സി കാപ്പനെതിരെ മത്സരിച്ചപ്പോൾ ജോസ് കെ മാണിയും സ്വന്തം ബൂത്തിൽ പിന്നിൽ പോയിരുന്നു. ഇത് വലിയ വാർത്തയായിരുന്നു. ഈ തിരഞ്ഞെടുപ്പിൽ ജോസ് കെ മാണി വിപുലമായ പ്രചരണ പ്രവർത്തനങ്ങളാണ് ഇടത് സ്ഥാനാർത്ഥിക്ക് വേണ്ടി തങ്ങളുടെ ശക്തികേന്ദ്രങ്ങൾ എന്ന് അവകാശപ്പെടുന്ന സ്ഥലങ്ങളിൽ നടത്തിയത്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക