16ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് വിവിധ കര്‍ഷക തൊഴിലാളി സംഘടനകള്‍. ബന്ദ് ആചരിക്കുമെന്ന് കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് വ്യക്തമാക്കി. സംയുക്ത കിസാന്‍ മോര്‍ച്ച അടക്കമുള്ള സംഘടനകള്‍ ബന്ദിന്റെ ഭാഗമാകും. വ്യാപാരികളും, വിള കയറ്റുമതി ചെയ്യുന്നവരും അടക്കം ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ കടയുടമകളും അന്നേ ദിവസം സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന് രാകേഷ് ടികായത്ത് വ്യക്തമാക്കി.

രാവിലെ 6 മുതല്‍ വൈകീട്ട് 4 വരെയാണ് ബന്ദ്. രാജ്യത്തെ എല്ലാ ദേശിയ പാതകളും നാല് മണിക്കൂര്‍ നേരം അടച്ചിടണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നാഷണല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗം ഡോ.ദര്‍ശന്‍പാല്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ഉച്ചക്ക് 12 മുതല്‍ 4 വരെ കര്‍ഷകര്‍ പ്രകടനങ്ങള്‍ നടത്തും. തൊഴിലുറപ്പ് പണിക്കാര്‍, കര്‍ഷക തൊഴിലാളികള്‍, വിവിധ ഗ്രാമീണ തൊഴിലാളികള്‍ എന്നിവര്‍ അന്ന് ജോലിയില്‍ നിന്ന് മാറി നില്‍ക്കണം എന്ന് സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം കര്‍ഷകരുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് കേന്ദ്രം അറിയിച്ചിട്ടും ചില കര്‍ഷക സംഘടനകള്‍ അതിനോട് സഹകരിക്കാത്ത നിലപാടിലാണുള്ളത്. കനത്ത സുരക്ഷയിലും ജാഗ്രതയിലുമാണ് തലസ്ഥാനം. ദല്‍ഹിയില്‍ ഒരു മാസത്തേക്ക് 144 പ്രഖ്യാപിച്ചിട്ടുണ്ട്.അതിര്‍ത്തികളില്‍ പോലീസിനെയും കേന്ദ്രസേനയേയും വിന്യസിച്ചിട്ടുണ്ട്.

സമരക്കാരെ തടയുന്നതിനായി കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുമുണ്ട്. കര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നില കൊള്ളുന്നതെന്ന് കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ടെ പറഞ്ഞു. ചില വിഷയങ്ങളില്‍ കര്‍ഷകരുമായി നടത്തിയ ചര്‍ച്ചയില്‍ സമവായമായെന്നും മറ്റുവിഷയങ്ങളില്‍ പരിഹാരത്തിനായി ചര്‍ച്ച തുടരുകയാണെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക