രാജ്യത്ത് ഇന്ധനവിലയില്‍ വന്‍ ഇടിവ് വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ദീപാവലി സമ്മാനമായി കേന്ദ്ര സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും വില കുറച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. ഇത്തവണ പട്രോള്‍, ഡീസല്‍ വില ലിറ്ററിന് മൂന്ന് മുതല്‍ അഞ്ച് രൂപ വരെ കുറച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. ഇന്ധന വിലയിലുള്ള എക്‌സൈസ് തീരുവയില്‍ കുറവ് വരുത്താനാണ് സാധ്യത. നേരത്തെ ഈ മാസം ആദ്യം ഗാര്‍ഹിക, വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ധന വില കുറയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി ജെഎം ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ സെക്യൂരിറ്റീസ് ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഈ വര്‍ഷം അവസാനം അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. നവംബര്‍-ഡിസംബര്‍ മാസത്തിലായിരിക്കും ഈ തിരഞ്ഞെടുപ്പുകള്‍. 2024 ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പും നടക്കും. ഈ സാഹചര്യത്തിലാണ് വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. നേരത്തെ കഴിഞ്ഞ വര്‍ഷം ദീപാവലിയ്ക്കും കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില കുറച്ചിട്ടുണ്ടായിരുന്നു. ഇന്ധന വിലയിലുള്ള എക്‌സൈസ് തീരുവയില്‍ കുറവ് വരുത്താനാണ് സാധ്യത.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചിരിക്കുകയാണ്. അതിനാല്‍ എണ്ണക്കമ്ബനികള്‍ വില കുറയ്ക്കാന്‍ സാധ്യതയില്ല. ക്രൂഡ് ഓയില്‍ വില കുറഞ്ഞപ്പോഴും എണ്ണക്കമ്ബനികള്‍ വില കുറച്ചിരുന്നില്ല.ക്രൂഡ് വില ബാരലിന് 85 ഡോളറിന് മുകളില്‍ തുടരുകയോ അല്ലെങ്കില്‍ അടുത്ത കുറച്ച്‌ മാസങ്ങളില്‍ പെട്രോള്‍/ഡീസല്‍ വില കുറയ്ക്കാന്‍ എണ്ണക്കമ്ബനികള്‍ നിര്‍ബന്ധിതരാകുകയോ ചെയ്താല്‍ കമ്ബനികളുടെ മാര്‍ക്കറ്റിംഗ് സെഗ്മെന്റ് വരുമാനം അപകടത്തിലാകും. അതിനാല്‍ തന്നെ എക്‌സൈസ് തീരുവയില്‍ പരിഷ്‌കാരം വരുത്താനാണ് സാധ്യത കൂടുതല്‍ എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

എന്നിരുന്നാലും 2023-24 സാമ്ബത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ ശക്തമായ ലാഭം കാരണം പെട്രോള്‍/ഡീസല്‍ വില കുറയ്ക്കാന്‍ കമ്ബനികളെ സര്‍ക്കാര്‍ പ്രേരിപ്പിക്കുന്ന സാധ്യതയും റിപ്പോര്‍ട്ട് തള്ളിക്കളയുന്നില്ല. ആഗസ്റ്റ് 31 നാണ് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന് കേന്ദ്രം 200 രൂപ കുറച്ചത്. പിന്നാലെ വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വിലയും കുറച്ചു. വിലക്കുറവ് മൂലം ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്ബനികള്‍ക്ക് ബാധ്യത വരും. ഇത് പിന്നീട് കേന്ദ്ര സര്‍ക്കാര്‍ കമ്ബനികള്‍ക്ക് നല്‍കും. 2022 ഒക്ടോബറില്‍ സമാനരീതിയില്‍ 22000 കോടി രൂപയാണ് നഷ്ടപരിഹാരമായി കമ്ബനികള്‍ക്ക് നല്‍കിയിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക