മഹാപണ്ഡിതനായി ചാണക്യനെ കണക്കാക്കുന്നു. മനുഷ്യജീവിതത്തിന് ഉപകാരപ്രദമാകുന്ന നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അതില്‍ ചാണക്യനീതി എന്ന ഗ്രന്ഥം ജനങ്ങള്‍ക്കിടയില്‍ വളരെ പ്രചാരത്തിലുണ്ട്. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങള്‍ ചാണക്യനീതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇന്നത്തെ കാലത്തും മനുഷ്യന്റെ ജീവിതത്തില്‍ ചാണക്യന്റെ വാക്കുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ചാണക്യ നയങ്ങളുടെ സാരാംശം മനസ്സിലാക്കുന്നതിലൂടെ ഒരു വ്യക്തിക്ക് തന്റെ ജീവിതം സന്തോഷകരമാക്കാന്‍ കഴിയും.

ഏതൊരു സൗഹൃദവും പ്രണയ ബന്ധവും ആരംഭിക്കുന്നത് വിശ്വാസത്തില്‍ നിന്നാണ്. നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്ന ആളുകളെ മാത്രം നിങ്ങളുടെ സുഹൃത്തായോ പ്രണയ പങ്കാളിയോ ആക്കാനാണ് നിങ്ങള്‍ ഇഷ്ടപ്പെടുന്നത്. എന്നാല്‍ പലപ്പോഴും ഈ ബന്ധങ്ങളില്‍ തുടക്കം നല്ലതാണെങ്കിലും പിന്നീട് ചതികള്‍ കണ്ടെത്താറുണ്ട്. ഈ ആളുകളെ മനസിലാക്കാന്‍ എന്താണ് ശരിയായ മാര്‍ഗം? ഒരു വ്യക്തിയെയും അന്ധമായി വിശ്വസിക്കരുതെന്നും അല്ലാത്തപക്ഷം നിങ്ങള്‍ വഞ്ചിക്കപ്പെടുമെന്നും ചാണക്യനീതിയില്‍ വിശദീകരിക്കുന്നുണ്ട്. സ്വര്‍ണത്തിന്റെ മാറ്റ് ഉരച്ചുനോക്കുന്നതു പോലെ, ആരെയെങ്കിലും വിശ്വസിക്കുന്നതിന് മുമ്ബ് അവരെക്കുറിച്ച്‌ കൂടുതലായി മനസിലാക്കേണ്ടത് അത്യാവശ്യമാണ്. ഒരു വ്യക്തിയെ വിശ്വസിക്കുന്നതിന് മുമ്ബ് ചില കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കണമെന്ന് ചാണക്യന്‍ പറയുന്നു. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ത്യാഗബോധം: ചാണക്യ നയമനുസരിച്ച്‌ ഒരു വ്യക്തിയെ വിശ്വസിക്കുന്നതിനുമുമ്ബ് അയാള്‍ക്ക് ത്യാഗബോധം ഉണ്ടോ ഇല്ലയോ എന്നത് അളക്കേണ്ടത് വളരെ പ്രധാനമാണ്. അതിനര്‍ത്ഥം ആ വ്യക്തി ആര്‍ക്കെങ്കിലും വേണ്ടി ത്യാഗം ചെയ്യാന്‍ സന്നദ്ധനാണോ എന്നാണ്. കാരണം മറ്റുള്ളവരുടെ സന്തോഷത്തില്‍ ശ്രദ്ധിക്കുന്ന വ്യക്തികളെ നിങ്ങള്‍ക്ക് കണ്ണടച്ച്‌ വിശ്വസിക്കാമെന്ന് ചാണക്യന്‍ പറയുന്നു.

സ്വഭാവം: ഏതൊരു വ്യക്തിക്കും സ്വഭാവമാണ് ഏറ്റവും പ്രധാനം. അതിനാല്‍ നല്ല സ്വഭാവമുള്ളവരെ എപ്പോഴും വിശ്വസിക്കണം. നല്ല സ്വഭാവമുള്ള ആളുകള്‍ മറ്റുള്ളവര്‍ക്ക് നല്ലത് ചെയ്യുന്നു, എന്നാല്‍ മോശം സ്വഭാവമുള്ള ആളുകള്‍ക്ക് സ്വന്തം നേട്ടത്തിനായി മറ്റുള്ളവരെ ദ്രോഹിക്കാന്‍ പോലും തയാറാകുന്നു.

സദ്ഗുണങ്ങള്‍: കോപം, അലസത, സ്വാര്‍ത്ഥത, നുണ, അഹങ്കാരം തുടങ്ങിയ ദോഷ ഗുണങ്ങളുള്ള ഒരു വ്യക്തിയെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് ചാണക്യന്‍ പറയുന്നു. എന്നാല്‍ സത്യത്തെ പിന്തുണയ്ക്കുന്ന സമാധാനപ്രിയനായ ഒരു വ്യക്തിയെ നിങ്ങള്‍ക്ക് വിശ്വസിക്കാം.

സല്‍കര്‍മ്മം: സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നവരും ചീത്ത പ്രവൃത്തി ചെയ്യുന്നവരും രണ്ടുതരമുണ്ട്. അതുകൊണ്ടാണ് ഒരാള്‍ക്ക് അത്യാഗ്രഹമോ നുണയോ പോലുള്ള ഒരു സ്വഭാവ പ്രവണതയും ഇല്ലെന്ന് ആദ്യം ഉറപ്പാക്കുക. അത്തരം ആളുകളെ വിശ്വാസിക്കാന്‍ പോകരുത്. എപ്പോഴും നന്മ ചെയ്യുന്നവരെ മാത്രമേ വിശ്വസിക്കാവൂ എന്ന് ചാണക്യന്‍ പറയുന്നു.

സ്‌നേഹം: മറ്റുള്ളവരുടെ ദുഃഖം നീക്കാനായി സ്വന്തം സന്തോഷം പോലും ത്യജിക്കാന്‍ തയ്യാറുള്ള തരത്തില്‍ ഒരു വ്യക്തിയെ നിങ്ങള്‍ കണ്ടെത്തിയാല്‍ അവരെ നിങ്ങള്‍ക്ക് വിശ്വസിക്കാം. നിങ്ങളുടെ സന്തോഷത്തിനായി തന്റെ സന്തോഷം ത്യജിക്കുന്ന ഒരാളെ നിങ്ങള്‍ക്ക് വിശ്വസിക്കാനാകുമെന്ന് ചാണക്യന്‍ പറയുന്നു. എല്ലാവരെക്കുറിച്ചും നന്നായി ചിന്തിക്കുന്ന ഒരാള്‍ക്ക് ആരെയും വഞ്ചിക്കാന്‍ കഴിയില്ല.

നല്ല പാതയില്‍ സഞ്ചരിക്കുന്നവര്‍: തെറ്റായ കാര്യങ്ങള്‍ ചെയ്യുകയും തെറ്റായ മാര്‍ഗങ്ങളിലൂടെ പണം സമ്ബാദിക്കുകയും ചെയ്യുന്ന ആളുകളില്‍ നിന്ന് അകലം പാലിക്കുന്നതാണ് നല്ലത്. കാരണം ഇത്തരക്കാര്‍ സ്വന്തം സ്വാര്‍ത്ഥതയ്ക്കായി ആരെയും വഞ്ചിക്കും. നല്ല രീതിയില്‍ ജീവിക്കുകയും നല്ല പാതയിലൂടെ പണം സമ്ബാദിക്കുന്നവരെയും മാത്രമേ വിശ്വസിക്കാവൂ എന്ന് ചാണക്യന്‍ പറയുന്നു.

ആവശ്യത്തിന് ഉപകാരപ്പെടുന്നവര്‍: ആവശ്യമുള്ളപ്പോള്‍ ഉപകാരപ്പെടുന്നവനാണ് ഒരു ഉത്തമ സുഹൃത്തെന്ന് ചാണക്യന്‍ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും കുഴപ്പം വന്നാല്‍, മോശം സമയത്തും ഒരു ഉത്തമ സുഹൃത്ത് നിങ്ങളെ പിന്തുണയ്ക്കണം. എന്നാല്‍, മിത്രമായി മാറിയ ശത്രുവിനോട് നിങ്ങള്‍ അബദ്ധവശാല്‍ പോലും സഹായം തേടരുതെന്നും ചാണക്യന്‍ പറഞ്ഞിട്ടുണ്ട്. ഇത് നിങ്ങള്‍ക്ക് കൂടുതല്‍ പ്രശ്നങ്ങള്‍ വരുത്തിവയ്ക്കും.

ആപത്തില്‍ സഹായിക്കുന്നവര്‍: വീട്ടില്‍ ക്ഷാമമോ ഭക്ഷണത്തിന് ക്ഷാമമോ ഉണ്ടായാല്‍ നിങ്ങളെ സഹായിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ സുഹൃത്തുക്കളാണെന്ന് ചാണക്യ നീതിയില്‍ എഴുതിയിരിക്കുന്നു. ക്ഷാമകാലത്ത് സഹായിക്കുന്നവനാണ് യഥാര്‍ത്ഥ സുഹൃത്ത്. പട്ടിണിക്കാലത്ത് നമുക്കാവശ്യമുള്ള സഹായങ്ങള്‍ ചെയ്ത് കൂടെ നില്‍ക്കുന്ന ഒരാളുണ്ടെങ്കില്‍ അയാളാണ് ഉത്തമ സുഹൃത്തെന്ന് ചാണക്യന്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക