പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചതിനു പിന്നാലെ തിരക്കുകളില്‍നിന്ന് അല്‍പം ഒഴിഞ്ഞ് സ്ഥാനാര്‍ഥികള്‍. യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ സിനിമ കാണാനും സമയം കണ്ടെത്തി. പാലായിലെ പുത്തേട്ട് തിയറ്ററിലെത്തി, രജനീകാന്ത് ചിത്രം ‘ജയിലര്‍’ ആണ് ചാണ്ടി ഉമ്മനും ഒപ്പമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്നു കണ്ടത്.

സ്ഥാനാർഥി കൂളാണ്: ഇന്നലെ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം എട്ടാം തീയതി വെള്ളിയാഴ്ചയാണ് വരുന്നത്. എന്നാൽ ഫലത്തെക്കുറിച്ചുള്ള ആശങ്കയോ, സമ്മർദ്ദമോ ഒന്നും ചാണ്ടിയും ഉമ്മന് ഇല്ലായിരുന്നു എന്നത് അദ്ദേഹത്തിൻറെ ശരീരഭാഷയിൽ നിന്ന് വ്യക്തമാണ്. ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് രജനീകാന്ത് നായക കഥാപാത്രമായി എത്തിയ ജയിലർ. ഏഴാം തീയതി ചിത്രം ഓ ടി ടി യിലും എത്തും. അതുകൊണ്ടുതന്നെ ഒട്ടുമിക്ക തീയറ്ററുകളിലും ജയിലറിന്റെ അവസാന പ്രദർശനം ആണ് ഇന്ന് നടക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അന്യഭാഷാ ചിത്രങ്ങളോടുള്ള പ്രിയം ഭാഷ പഠിക്കാനുള്ള താല്പര്യം; പത്രക്കാരോട് നിങ്ങൾക്ക് വിശ്രമവും ഇല്ലേ എന്ന് കുശലവും

ഭാഷ പഠിക്കാന്‍ ഇഷ്ടമുള്ളതിനാല്‍ തമിഴ് തെലുങ്ക് സിനിമകളാണ് കൂടുതല്‍ കാണാറുള്ളത്. സിനിമ കാണുന്നത് ഭാഷ കൂടി പഠിക്കാനുള്ള അവസരമാണ്” ചാണ്ടി ഉമ്മന്‍ പറഞ്ഞു. അതേസമയം, തിയറ്ററിലേക്കു വന്നപ്പോള്‍, കാറില്‍നിന്ന് ഇറങ്ങിയശേഷം ചാനല്‍ ക്യാമറകള്‍ വളഞ്ഞപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടു കുശലാന്വേഷണം നടത്താനും ചാണ്ടി ഉമ്മന്‍ മടിച്ചില്ല. ”നിങ്ങള്‍ക്ക് വീട്ടില്‍ ഇരുന്നുകൂടേ, റെസ്റ്റ് ചെയ്തൂടേ” എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള ചാണ്ടിയുടെ ചോദ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക