ആന്ധ്രപ്രദേശിൽ ലോക്സഭ തെരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ഒരേസമയത്താണ് നടക്കുന്നത്. നിലവിൽ മുഖ്യമന്ത്രിയായ ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസും, മുൻ മുഖ്യമന്ത്രിയും, മുൻ കേന്ദ്രമന്ത്രിയുമായ ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപിയും തമ്മിലാണ് മുഖ്യ പോരാട്ടം. സംസ്ഥാനത്ത് മേൽവിലാസം നഷ്ടമായ കോൺഗ്രസ് പാർട്ടിക്ക് പ്രതീക്ഷ പകർന്ന് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയും മുൻമുഖ്യമന്ത്രി വൈ എസ് രാജശേഖരയുടെ മകളും ആയ വൈ എസ് ശർമിള രംഗത്തുണ്ട്.

ജഗൻ മോഹനും ചന്ദ്രബാബു നായിഡുവിനും ഈ തിരഞ്ഞെടുപ്പ് രാഷ്ട്രീയ നിലനിൽപ്പിന്റെ പോരാട്ടമാണ്. അതുകൊണ്ടുതന്നെയും വിജയം ഉറപ്പിക്കാൻ ഇരുകക്ഷികളും ഏതറ്റം വരെയും പോകും. ഇത് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വോട്ടർമാരെ സ്വാധീനിക്കാനായി ഗിഫ്റ്റ് ബോക്സുകൾ തയ്യാറാക്കി വിതരണം ചെയ്യുകയാണ് ഇരു പാർട്ടികളും. ഗിഫ്റ്റ് ബോക്സിനുള്ളിൽ പ്രത്യേക കവറിൽ ആക്കി 500ന്റെ ഒരു ചെറിയ കെട്ട് നോട്ടുകളും, മദ്യക്കുപ്പിയും, സിഗരറ്റുകളും, മധുരവും അടുക്കി വെച്ചിരിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇരു പാർട്ടികളും സ്വന്തം ചിഹ്നവും നേതാക്കളുടെ ചിത്രവും പതിപ്പിച്ച് ആണ് ഈ ബോക്സുകൾ തയ്യാറാക്കിയിരിക്കുന്നത്. അഞ്ഞൂറിന്റെ നോട്ടുകെട്ട് എന്ന് പറയുമ്പോൾ ഏറ്റവും ചുരുങ്ങിയത് 10 നോട്ടുകൾ അഥവാ 5000 രൂപയെങ്കിലും ആ കവറിനുള്ളിൽ ഉണ്ട്. 180 മില്ലി വിദേശമദ്യ ബോട്ടിലും സിഗരറ്റും ആണ് ബോക്സിനുള്ളിലുള്ള ലഹരി വസ്തുക്കൾ. ഓരോ കുടുംബങ്ങളിലേക്കും ഇത്തരം സമ്മാനപ്പൊതികൾ എത്തുന്നതോടെ കോളടിക്കുന്നത് ജനങ്ങളാണ്. വോട്ടർമാർക്ക് പണമോ ഉപഹാരങ്ങളോ നൽകി സ്വാധീനിക്കാൻ ശ്രമിക്കുന്നത് തിരഞ്ഞെടുപ്പ് നിയമപ്രകാരം ക്രിമിനൽ കുറ്റമാണ്. പക്ഷേ ഇതൊന്നും ഗൗനിക്കാതെ നൂറുകണക്കിന് കോടി രൂപ ചെലവാക്കിയാണ് ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടത്തുന്നത് എന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത് വീഡിയോ ചുവടെ കാണാം.

175 സീറ്റുകൾ ഉള്ള ആന്ധ്ര നിയമസഭയിൽ നിലവിൽ ഭരണകക്ഷിയായ വൈ എസ് ആർ കോൺഗ്രസിന് 145 അംഗങ്ങളുടെ പിന്തുണയാണുള്ളത്. മുഖ്യപ്രതിപക്ഷമായ ടിഡിപിക്ക് കേവലം 18 അംഗങ്ങളുടെ മാത്രം പിന്തുണയാണുള്ളത്. ലോക്സഭയിലെ 25 സീറ്റുകളിൽ 22 സീറ്റുകൾ വൈഎസ്ആർ കോൺഗ്രസിനും മൂന്നു സീറ്റുകൾ ടിഡിപി സഖ്യത്തിനും ആണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക