മലപ്പുറം: മലപ്പുറത്ത്‌ രമേശ്‌ ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ ഐ ഗ്രൂപ്പ്‌ നേതൃയോഗം. യു.ഡി.എഫ്‌. ജില്ലാ ചെയര്‍മാനും മുന്‍ കെ.പി.സി.സി സെക്രട്ടറിയുമായ പി.ടി അജയ്‌മോഹന്റെ പൊന്നാനിയിലെ വീട്ടിലാണു ജില്ലയിലെ കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളടക്കമുള്ള ഐ ഗ്രൂപ്പ്‌ നേതാക്കള്‍ രഹസ്യയോഗം ചേര്‍ന്നത്‌. അജയ്‌മോഹന്റെ മാതാവ്‌ നളിനി മോഹനകൃഷ്‌ണന്റെ നിര്യാണത്തില്‍ അനുശോചനമറിയിക്കാനാണ്‌ ചെന്നിത്തല വസതിയിലെത്തിയത്‌. ചെന്നിത്തലയെത്തുമ്ബോള്‍ ഗ്രൂപ്പ്‌ യോഗം ചേരാന്‍ ജില്ലയിലെ ഭാരവാഹികളെ പ്രത്യേകം ക്ഷണിച്ചിരുന്നു.

രമേശ്‌ ചെന്നിത്തലയ്‌ക്കു യോഗം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. അതേ സമയം, ഐ ഗ്രൂപ്പിനൊപ്പം നിന്നിരുന്ന എ.പി. അനില്‍ കുമാര്‍ എം.എല്‍.എയ്‌ക്കെതിരേ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ജയലക്ഷ്‌മി മന്ത്രിയായപ്പോള്‍ അവസരം നഷ്‌ടമാകുമായിരുന്ന അനില്‍കുമാറിനെ തന്റെ കടുംപിടിത്തത്തിലാണ്‌ മന്ത്രിയാക്കിയതെന്നും ഒപ്പമുണ്ടെന്നു പറഞ്ഞ അനില്‍കുമാര്‍ നേരം വെളുത്തപ്പോഴേക്കും കാലുമാറിയെന്നും ചെന്നിത്തല നേതൃയോഗത്തില്‍ പറഞ്ഞതായാണു സൂചന. പ്രതിപക്ഷ നേതൃസ്‌ഥാനത്തേക്കു വി.ഡി. സതീശന്റെ പേരാണ്‌ അനില്‍കുമാര്‍ നിര്‍ദേശിച്ചത്‌ എന്ന റിപ്പോര്‍ട്ടാണ്‌ ഗ്രൂപ്പ്‌ നേതാക്കളെ ചൊടിപ്പിച്ചത്‌.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഐ ഗ്രൂപ്പിന്റെ പേരില്‍ മന്ത്രിസ്‌ഥാനവും എം.എല്‍.എ. സ്‌ഥാനവും ഉറപ്പിക്കുകയല്ലാതെ ഗ്രൂപ്പിനെയോ നേതാക്കളെയോ സംരക്ഷിക്കാന്‍ അനില്‍കുമാര്‍ തയാറായില്ലെന്നും പല നേതാക്കളും പൊട്ടിത്തെറിച്ചു. ഡി.സി.സി. പ്രസിഡന്റ്‌ സ്‌ഥാനത്തേക്ക്‌ അനില്‍കുമാറിനെ പിന്തുണയ്‌ക്കേണ്ടെന്ന നിലപാടാണ്‌ യോഗം സ്വീകരിച്ചത്‌. എ ഗ്രൂപ്പിന്റെ കൈവശമുള്ള മലപ്പുറം ഡി.സി.സി പ്രസിഡന്റ്‌ സ്‌ഥാനത്തേക്ക്‌ ആര്യാടന്‍ ഷൗക്കത്തിനെയാണ്‌ എ ഗ്രൂപ്പ്‌ ഉയര്‍ത്തിക്കാട്ടുന്നത്‌. എന്നാല്‍ കെ.സി. വേണുഗാപാലിന്റെ പിന്തുണയോടെ അനില്‍കുമാറും പ്രസിഡന്റ്‌ സ്‌ഥാനത്തിനായി ശ്രമിക്കുന്നുണ്ട്‌.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക