എംജി സർവകലാശാല എം എസ് ഡബ്ലിയു വിദ്യാർത്ഥികൾ തങ്ങളുടെ അധ്യാപകരെ പൊന്നാടയിച്ച് ആദരിച്ചാണ് ഇന്നലെ അധ്യാപക ദിനം കൊണ്ടാടിയത്. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്ക് ആദരമർപ്പിക്കാൻ ഗംഭീര വിരുന്നും അവർ ഒരുക്കി. വിദ്യാർത്ഥികൾക്ക് വഴികാട്ടിയാകുവാൻ അധ്യാപകർ എന്നും കൂടെ ഉണ്ടാകും എന്നും, അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എംജി സർവകലാശാല ഐയുസിഡിഎസ് ഡയറക്ടർ ഡോ.പി ടി ബാബുരാജ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. അധ്യാപകരായ ഡോ. ബോബൻ ജോസഫ് ഡോ. ഷിജു കെ കെ എന്നിവർ ആഘോഷങ്ങളുടെ ഭാഗമായി.

എം എസ് ഡബ്ലിയു വിദ്യാർത്ഥികളായ ബ്രൈറ്റ് വട്ടനിരപ്പേൽ, ഐശ്വര്യ കെ.എ, ആകാശ് കെ.എസ്
ജിനുമോൾ ജോസഫ്, അമലാ എം.എ, അപർണ്ണ, സെബാസ്റ്റ്യൻ സാം, റെനോ മാത്യു ജോൺസൺ
അബിഷേക് സുരേഷ്, ജിറ്റി ജോജി, മീനാക്ഷി എസ് നായർ എന്നിവർ ആഘോഷങ്ങളിൽ പങ്കാളികളായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക