കെപിസിസി അധ്യക്ഷനായി കെ.സുധാകരന്‍ ബുധനാഴ്ച ചുമതലയേല്‍ക്കും. സുധാകരന് ചുമതല കൈമാറാന്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കി. സുധാകരന്‍റെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് തീരുമാനം. ഞായറാഴ്ച ചുമതല ഏറ്റെടുക്കാന്‍ ഇരുന്നതാണെങ്കിലും നീണ്ടുപോകുകയായിരുന്നു.

സംസ്ഥാനത്തുനിന്നുള്ള എതിര്‍പ്പ് പരിഗണിച്ച്‌ തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ കാത്തിരിക്കാന്‍ കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി സുധാകരനോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ സുധാകരന്‍ നിരാശയിലായിരുന്നു. ഇതിന് പിന്നാലെ സുധാകരന്‍ സമ്മർദ്ദം ശക്തമാക്കിയതോടെ വിവാദം അവസാനിപ്പിക്കാന്‍ എഐസിസി ഇടപെടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെപിസിസി അധ്യക്ഷസ്ഥാനം ഏത് സമയത്തും ഏറ്റെടുക്കാന്‍ തയാറാണെന്നാണ് ഇന്ന് രാവിലെ സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. താന്‍ ഇപ്പോഴും കെപിസിസി പ്രസിഡന്‍റാണെന്ന് സുധാകരന്‍ പറഞ്ഞു. ഹൈക്കമാന്‍ഡുമായി ആലോചിച്ചിട്ടേ താന്‍ ഔദ്യഗികമായി സ്ഥാനം ഏറ്റെടുക്കൂ. പാര്‍ട്ടിയില്‍ ഒരു അനിശ്ചിതത്വവുമില്ല. മറ്റ് ചില പ്രശ്‌നങ്ങളുണ്ട്. അത് ഇന്നുകൊണ്ട് കഴിയുമെന്നാണ് വിചാരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക