പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ തെറിവാക്ക് പ്രയോഗിച്ച്‌ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ‘സമരാഗ്നി’യുടെ ഭാഗമായി ആലപ്പുഴയില്‍ വാർത്താസമ്മേളനം നടത്തുന്നതിനായി സതീശൻ എത്താൻ വൈകിയതാണ് സുധാകരനെ പ്രകോപിപ്പിച്ചത്. മൈക്ക് ഓണാണെന്നും ക്യാമറയുണ്ടെന്നും ഓർമിപ്പിച്ച്‌ ഷാനിമോള്‍ ഉസ്മാനടക്കമുള്ള നേതാക്കള്‍ സുധാകരനെ കൂടുതല്‍ സംസാരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു.

സമാരഗ്നിയുടെ ഭാഗമായി വാർത്താസമ്മേളനം നടത്താനെത്തിയതായിരുന്നു സുധാകരൻ. ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ്, ഷാനിമോള്‍ ഉസ്മാൻ തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു. എന്നാല്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മറ്റൊരു പരിപാടി ഉള്ളതിനാല്‍ പത്രസമ്മേളനത്തിന് എത്താൻ വൈകി.തുടർന്ന് ബാബു പ്രസാദിനോട് സതീശൻ എവിടെയെന്ന് സുധാകരൻ തിരക്കി, ‘ഒന്ന് വിളിച്ച്‌ നോക്കാൻ പറ, ഇയാള്‍ എവിടെയെന്ന്. ഇയാള്‍ എന്ത്…(തെറി) പത്രക്കാരോട് പറഞ്ഞിട്ട് എന്തൊരു മോശമാണിത്’, സുധാകരൻ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതോടെ ഷാനിമോള്‍ ഉസ്മാൻ ഇടപെട്ടു. മൈക്ക് ഓണ്‍ ആണെന്ന് ഷാനിമോള്‍ ഉസ്മാനും പ്രസിഡന്റേ, ക്യാമറയും ഓണാണെന്ന് ബാബു പ്രസാദും ഓർമിപ്പിച്ചു. ഇതോടെ സുധാകരൻ ഒതുങ്ങി. പിന്നീട് സതീശൻ എത്തിയെങ്കിലും അദ്ദേഹത്തോട് സുധാകരൻ നീരസം പ്രകടിപ്പിച്ചില്ല. ഇരുവരും പരസ്പരം സംസാരിക്കുകയും ഒന്നിച്ച്‌ വാർത്താസമ്മേളനം നടത്തുകയും ചെയ്തു.

ഏതാനും മാസങ്ങള്‍ക്ക് മുൻപ് വാർത്തസമ്മേളനത്തില്‍ മൈക്കിനും കാമറയ്ക്കും മുന്നില്‍വെച്ച്‌ സുധാകരനും സതീശനും തമ്മിലുള്ള അസ്വാരസ്യം പ്രകടമായത് വാർത്തയായിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിനിടെ ആദ്യം ആര് സംസാരിക്കണം എന്നത് സംബന്ധിച്ചായിരുന്നു ഇരുവരും തമ്മിലുള്ള ഭിന്നത കാമറയ്ക്കു മുന്നില്‍ പ്രകടമായത്. സമാനമായ സാഹചര്യത്തിലാണ് ഇപ്പോഴത്തെയും സംഭവം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക