ഭാര്യ വീണ വിജയനൊപ്പം ഓണാശംസകള്‍ നേര്‍ന്ന് മന്ത്രി മുഹമ്മദ് റിയാസ്. വീണയെ ഊഞ്ഞാലാട്ടുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ് മന്ത്രി ആശംസ അറിയിച്ചത്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഹരിതഭംഗിയുടെ പശ്ചാത്തലത്തില്‍, പൂക്കള്‍ കോര്‍ത്ത ഊഞ്ഞാലില്‍ ഇരിക്കുന്ന വീണയ്ക്ക് തൊട്ടുപിന്നില്‍ റിയാസ് നില്‍ക്കുന്നതാണ് ചിത്രം. നീലയും മഞ്ഞയും ചുവപ്പും നിറങ്ങള്‍ ചേരുന്ന സാരിയാണ് വീണയുടെ വേഷം. മുണ്ടും നീല ഷര്‍ട്ടും ധരിച്ച്‌ റിയാസും. ചിത്രത്തിനൊപ്പം ഓണാശംസകള്‍ എന്ന കുറിപ്പുമുണ്ട്. മന്ത്രിമാരും ജനപ്രതിനിധികളും ഉള്‍പ്പെടെ നിരവധി പേര്‍ പോസ്റ്റിന് താഴെ ആശംസകള്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
Posted by P A Muhammad Riyas on Sunday, 27 August 2023
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക