താരങ്ങള്‍ തമ്മിലുള്ള സൗഹൃദവും അവരൊന്നിച്ചുള്ള ചിത്രങ്ങളുമൊക്കെ കാണാൻ ആരാധകർക്ക് എപ്പോഴും ഇഷ്ടമാണ്. സൂപ്പർസ്റ്റാർ താരപദവിയില്‍ നില്‍ക്കുന്ന മലയാളത്തിന്റെ അഭിമാനതാരങ്ങളായ രണ്ടു നടിമാരാണ് മഞ്ജു വാര്യരും നയൻതാരയും. ഇരുവരും തമ്മില്‍ ഊഷ്മളമായൊരു ആത്മബന്ധം പങ്കിടുന്നുണ്ട്. എന്റെ സൂപ്പർസ്റ്റാർ എന്നാണ് മഞ്ജു നയൻതാരയെ വിളിക്കുന്നത്.

നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ജവാന് ആശംസകള്‍ നേർന്നും പിറന്നാള്‍ ആശംസകള്‍ നേർന്നുമൊക്കെ മഞ്ജുവാര്യർ ഇടയ്ക്ക് ഇൻസ്റ്റഗ്രാം സ്റ്റോറീസ് പങ്കുവയ്ക്കാറുണ്ട്.വനിതാദിനത്തില്‍ മഞ്ജു പങ്കുവച്ച ചിത്രമാണ് ശ്രദ്ധ കവരുന്നത്. നയൻതാരയ്ക്ക് ഒപ്പമുള്ള ചിത്രമാണ് മഞ്ജുവാര്യർ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“നമ്മുടെയെല്ലാം ഉള്ളില്‍ അത്ഭുതകരമായ ഒരു സ്ത്രീ ഉണ്ട്. എൻ്റെ അരികിലും അങ്ങനെ ഒരാളുണ്ട്! ഒരുപാട് സ്നേഹം എന്റെ സൂപ്പർസ്റ്റാറിന്,” എന്നാണ് മഞ്ജു കുറിച്ചത്. വനിതാദിനത്തില്‍ ഇതിലും മികച്ചൊരു ഫ്രെയിം കാണാൻ കിട്ടില്ലെന്നാണ് ആരാധകരുടെ കമന്റ്.”ഈ പടം കണ്ട് ഒരുപാട് സന്തോഷം തോന്നുന്നു, കേരളത്തിന്റെ താരറാണികള്‍,” എന്നാണ് മറ്റൊരു കമന്റ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക